Sunday, July 19, 2026

നോവസ്‌കോഷയില്‍ വൃദ്ധസദനത്തില്‍ സ്‌ഫോടനം; 62 പേരെ മാറ്റി പാര്‍പ്പിച്ചു

ഹാലിഫാക്‌സ്: നോവസ്‌കോഷയിലെ സിഡ്‌നിയില്‍ റീവ്‌സ് സ്ട്രീറ്റിന് സമീപമുളള വൃദ്ധസദത്തില്‍ സ്‌ഫോടനം. സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.സംഭവത്തെത്തുടര്‍ന്ന് 62 പേരെ വൃദ്ധസദനത്തില്‍ നിന്നും മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

വെളളിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സ്‌ഫോടനവും പിന്നാലെ തീപിടുത്തവും ഉണ്ടായതെന്ന് കെയ്പ് ബ്രെറ്റണ്‍ മുനിസിപ്പാലിറ്റിയിലെ കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ ക്രിസ്റ്റീന ലാമി പറഞ്ഞു. തീപിടുത്തത്തെ തുടര്‍ന്ന് 62 പേരെ മാറ്റിപ്പാര്‍പ്പിച്ചതായും സ്ഫോടനത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരുക്കറ്റതായും ലാമി പറഞ്ഞു.

കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ജനങ്ങള്‍ ഇതിനകം ബുദ്ധിമുട്ടുന്ന സമയത്താണ് ഈ തീപിടുത്തമെന്ന് നോവസ്‌കോഷ പ്രീമിയര്‍ ടിം ഹ്യൂസ്റ്റണ്‍ പറഞ്ഞു. വൃദ്ധസദനത്തില്‍ നിന്നും മാറ്റിയവര്‍ക്ക് സുരക്ഷിതമായ ഒരു താമസസ്ഥലം ഉറപ്പാക്കുകയാണ് പ്രഥമ പരിഗണനയെന്നും ടിം ഹ്യൂസ്റ്റണ്‍ പറഞ്ഞു.

അതെസമയം ഫെബ്രുവരി 2 ന് ആരംഭിച്ച കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് കെയ്പ് ബ്രെറ്റണില്‍ ഞായറാഴ്ച വരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!