വിദ്യാര്‍ത്ഥിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ ആല്‍ബര്‍ട്ടയിലെ മുന്‍ അധ്യാപിക റബേക്ക മക്ക്ബിന് മൂന്ന് വര്‍ഷം തടവ്. ഒരാഴ്ച നീണ്ടുനിന്ന വിചാരണയ്ക്കൊടുവിലാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്.
ആല്‍ബര്‍ട്ട ഡണ്മോറയിലെ ഈഗിള്‍ ബട്ട് ഹൈസ്കൂള്‍ അധ്യാപികയായിരുന്ന സമയത്ത് 2021 ജനുവരി മുതല്‍ വിദ്യാര്‍ത്ഥിയുമായി അടുപ്പത്തിലായിരുന്നുവെന്നും ആറ് തവണ ലൈംഗികമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും റബേക്ക കുറ്റം സമ്മതം നടത്തി.

വിദ്യാര്‍ത്ഥിയെ ലൈംഗികമായി ചൂഷണം ചെയ്തതായി കണ്ടെത്തിയ കോടതി റബേക്കയ്ക്ക് മൂന്ന് വര്‍ഷത്തെ ജയില്‍ തടവിനൊപ്പം ഡിഎന്‍എ രജിസ്റ്റര്‍ ചെയ്യാനും ഉത്തരവിട്ടു.
