Thursday, July 16, 2026

‘നവകേരള കാഴ്ചപ്പാടുകള്‍’ ഇന്ന് തുടങ്ങും

മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിനിധികളുമായി സംവദിക്കുന്ന മുഖാമുഖ പരിപാടിക്ക് ഇന്ന് തുടക്കം. പിണറായി വിജയനുമായുള്ള നവകേരള കാഴ്ചപ്പാടുകള്‍ എന്ന മുഖാമുഖ പരിപാടി കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ വച്ചുള്ള വിദ്യാര്‍ത്ഥി സംഗമത്തോടെ ആരംഭിക്കും.

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ കോളേജുകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ പരിപാടിയിൽ പങ്കെടുക്കുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷമായി ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കൈവരിക്കുന്ന നേട്ടങ്ങള്‍ വളരെ പ്രതീക്ഷ ഉണര്‍ത്തുന്നതാണെന്നും വിദേശരാജ്യങ്ങളില്‍ നിന്നടക്കം കേരളത്തിലെ സര്‍വകലാശാലകളിലേക്ക് വലിയ അളവില്‍ വിദ്യാര്‍ഥികള്‍ അപേക്ഷ സമര്‍പ്പിക്കുന്നുവെന്നും പി രാജീവ് പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!