Wednesday, April 22, 2026

സാൽമൊണെല്ല കലർന്ന ഭക്ഷണങ്ങൾ മുതൽ ഗർഭനിരോധന ഗുളികകൾ വരെ തിരിച്ചുവിളിച്ച് കാനഡ

ഓട്ടവ : സാൽമൊണെല്ല കലർന്ന ഭക്ഷണങ്ങൾ മുതൽ ഗർഭനിരോധന ഗുളികകൾ വരെ ഈ ആഴ്ച തിരിച്ചു വിളിച്ചതായി ഹെൽത്ത് കാനഡയും കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസിയും അറിയിച്ചു.

ഭക്ഷണം

സാൽമൊണെല്ല അണുബാധയെ തുടർന്ന് ടെയ്‌ലർ ഫാംസിൻ്റെ മെക്‌സിക്കൻ ശൈലിയിലുള്ള സ്ട്രീറ്റ് കോൺ സാലഡ് കിറ്റുകൾ തിരിച്ചു വിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്‌പെക്‌ട് ഏജൻസി (CFIA) റിപ്പോർട്ട് ചെയ്തു.

കൂടാതെ ഈ ആഴ്ച ആദ്യം സാൽമൊണെല്ല അണുബാധ കാരണം സസ്കാച്വാനിൽ വിതരണം ചെയ്ത നാല് ബ്രാൻഡുകളുടെ മുട്ടകളും തിരിച്ചുവിളിച്ചിട്ടുണ്ട്. കോംപ്ലിമെൻ്റ്സ്, ഹർമാൻ, സ്റ്റാർ എഗ്, നോ നെയിം എന്നീ ബ്രാൻഡുകളാണ് തിരിച്ചു വിളിച്ചത്.

മുട്ട അടങ്ങിയതായി കണ്ടെത്തിയതിനെ തുടർന്ന് Bành Pia’s Hopia കേക്ക് CFIA തിരിച്ചുവിളിച്ചു. കേക്ക് ലേബലിൽ മുട്ട അടങ്ങിയതായി രേഖപ്പെടുത്തിയിട്ടില്ലെന്ന് ഉപഭോക്തൃ പരാതിയിൽ പറയുന്നു. ഇതാണ് തിരിച്ചുവിളിക്കാൻ കാരണമെന്ന് ഭക്ഷ്യ പരിശോധനാ ഏജൻസി പറഞ്ഞു.

ലേബലിൽ ഗോതമ്പ് അടങ്ങിയതായി രേഖപ്പെടുത്താത്ത ഡെലിസിയയുടെ വെജിറ്റേറിയൻ ബീഫ് ബോളുകൾ തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു.

ഗർഭനിരോധന ഗുളിക

കഴിക്കുന്ന അളവിൽ ആശയക്കുഴപ്പം കണ്ടെത്തിയതിനെ തുടർന്ന് ഓഡ്രിന 28 ഗർഭനിരോധന ഗുളികകൾ തിരിച്ചു വിളിച്ചതായി ഹെൽത്ത് കാനഡ റിപ്പോർട്ട് ചെയ്തു. ലേബലിൽ സ്റ്റിക്കറുകൾ തെറ്റായി അച്ചടിച്ചതാണെന്നും വ്യാഴാഴ്‌ചയ്‌ക്ക് പകരം ചൊവ്വാഴ്ച എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ആരോഗ്യവകുപ്പ് പറയുന്നു. ഇത് ഗർഭധാരണത്തിലേക്ക് നയിച്ചേക്കുമെന്ന് ഹെൽത്ത് കാനഡ അറിയിച്ചു.

ടൊയോട്ട

ട്രാൻസ്‌മിഷൻ പ്രശ്‌നങ്ങൾ ഉൾപ്പെട്ട കാനഡയിലെ ഇരുപത്തി എണ്ണായിരത്തിലധികം ടൊയോട്ട എസ്‌യുവികൾക്കും പിക്കപ്പ് ട്രക്കുകൾക്കും തിരിച്ചുവിളിച്ചതായി കമ്പനി അറിയിച്ചു. 2023, 2024 മോഡൽ ടൊയോട്ട ടുണ്ട്ര, സെക്വോയ, ലെക്സസ് എൽഎക്സ് 600 എന്നിവയാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ടൊയോട്ട, ലെക്സസ് ഡീലർമാർ പ്രശ്നം പരിഹരിക്കാൻ ട്രാൻസ്മിഷൻ സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യും. തിരിച്ചുവിളിച്ച വാഹനങ്ങളുടെ ഉടമകളെ ഏപ്രിൽ അവസാനത്തോടെ അറിയിക്കുമെന്ന് ടൊയോട്ട അറിയിച്ചു.

ഡൈസൺ ബാറ്ററി

അമിതമായി ചൂടാകുകയും തീപിടിക്കാൻ സാധ്യത ഉണ്ടെന്നും കണ്ടെത്തിയതിനെ തുടർന്ന് Dyson V6 സീരീസ് ബാറ്ററികൾ തിരിച്ചുവിളിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു. 2022 ജനുവരിക്കും 2022 ഏപ്രിലിനും ഇടയിൽ ആമസോൺ വഴി കാനഡയിൽ ഈ ഉൽപ്പനം വിറ്റതായി ആരോഗ്യ ഏജൻസി പറയുന്നു. PO2111150260, PO2111120226 എന്നീ രണ്ട് ബാച്ചുകളിലായി 1,556 യൂണിറ്റുകളുടെ കേടായ ഉൽപ്പന്നങ്ങൾ കണ്ടെത്തിയതായി ആരോഗ്യ ഏജൻസി അറിയിച്ചു. ഫെബ്രുവരി 7 വരെ, കാനഡയിൽ ഡൈസൺ ബാറ്ററിയുമായി ബന്ധപ്പെട്ടുള്ള തീപിടിത്തം മൂലം നാശനഷ്ടങ്ങൾ ഉണ്ടായതായി ഒരെണ്ണം ഉൾപ്പെടെ ആറ് റിപ്പോർട്ടുകൾ ലഭിച്ചതായി കമ്പനി പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!