ഓട്ടവ : ഓസ്കാർ ചുഴലിക്കാറ്റിനെ തുടർന്ന് പ്രതിസന്ധിയിലായ ക്യൂബയിലുള്ള കനേഡിയൻ പൗരന്മാർ കോൺസുലർ സഹായം അഭ്യർത്ഥിച്ചിട്ടില്ലെന്ന് ഗ്ലോബൽ അഫയേഴ്സ് കാനഡ. ആയിരത്തി അറുനൂറിലധികം കനേഡിയൻ പൗരന്മാർ ക്യൂബയിലുണ്ടെന്നും ഇവർ സുരക്ഷിതരാണെന്ന് കരുതുന്നതായും ഫെഡറൽ ഏജൻസി അറിയിച്ചു. ആവശ്യമെങ്കിൽ കോൺസുലാർ സഹായം നൽകാൻ ഉദ്യോഗസ്ഥർ തയ്യാറാണെന്നും ഏജൻസി കൂട്ടിച്ചേർത്തു. നിലവിൽ 1,627 കനേഡിയൻ പൗരന്മാർ ഗ്ലോബൽ അഫയേഴ്സ് കാനഡയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, എന്നാൽ ഈ സംഖ്യ കൃത്യമാണോ എന്ന് വ്യക്തമല്ല.

ക്യൂബയുടെ തലസ്ഥാനമായ ഹവാനയുടെ ചില ഭാഗങ്ങളിൽ ചൊവ്വാഴ്ച വൈദ്യുതി പുനഃസ്ഥാപിച്ചെങ്കിലും രാജ്യത്തിൻ്റെ ഭൂരിഭാഗവും ഇരുട്ടിൽ തുടരുകയാണ്. ഞായറാഴ്ച വൈകിട്ട് ക്യൂബയുടെ കിഴക്കൻ തീരത്ത് കരകയറിയ ഓസ്കാർ, വൈദ്യുതി ഉൽപാദനത്തിൻ്റെ പ്രധാന കേന്ദ്രത്തെ ബാധിക്കുന്നതിനാൽ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിൽ കാലതാമസം നേരിടുമെന്ന് ക്യൂബ ഊർജ മന്ത്രി വിസെൻ്റ് ഡി ലാ ഒ ലെവി മുന്നറിയിപ്പ് നൽകിയിരുന്നു. ഹോൾഗുയിൻ നഗരത്തിലെ ഫെൽട്ടൺ, സാൻ്റിയാഗോ ഡി ക്യൂബയിലെ റെൻ്റ തുടങ്ങിയ പ്രധാന ക്യൂബൻ പവർ പ്ലാൻ്റുകൾ ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.
