Thursday, April 23, 2026

സസ്കാച്വാനിൽ സ്കൂൾ ബസ് അപകടം: ആറ് വിദ്യാർത്ഥികൾ ഗുരുതരാവസ്ഥയിൽ

One student airlifted from scene of school bus crash near Tisdale, 6 seriously injured

സാസ്കറ്റൂൺ : സസ്കാച്വാനിലെ ടിസ്‌ഡെയ്‌ലിന് സമീപം സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ട് ആറ് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരുക്കേറ്റു. ഒരു വിദ്യാർത്ഥിയെ സാസ്കറ്റൂണിലെ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ ടൗൺഷിപ്പ് റോഡ് 424, റേഞ്ച് റോഡ് 2160 എന്നിവയുടെ ഇൻ്റർസെക്ഷനിലാണ് അപകടം നടന്നത്.

മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് സ്‌കൂൾ ബസ് റോഡ് അരികിലുള്ള കുഴിയിലേക്ക് മറിഞ്ഞതായി ടിസ്‌ഡേൽ ആർസിഎംപി അറിയിച്ചു. അപകടസമയത്ത് 14 നും 17 നും ഇടയിൽ പ്രായമുള്ള 27 വിദ്യാർത്ഥികളും ഡ്രൈവറും ബസിലുണ്ടായിരുന്നു. ബസിലുണ്ടായിരുന്നവരെല്ലാം ടിസ്‌ഡേൽ ഡിറ്റാച്ച്‌മെൻ്റ് മേഖലയിൽ നിന്നുള്ളവരാണെന്ന് ആർസിഎംപി അറിയിച്ചു. ബസ് ഡ്രൈവർക്കും ഗുരുതരമായി പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ആറ് പേർക്ക് പുറമേ, 21 വിദ്യാർത്ഥികൾക്ക് നിസ്സാര പരുക്കേറ്റിട്ടുണ്ടെന്ന് ആർസിഎംപി അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!