Saturday, April 25, 2026

പാലായുടെ നിയുക്ത എംഎൽഎ; ജോസ് കെ മാണിക്കായി ഫ്ലക്സ്, അറിയില്ലെന്ന് കേരള കോൺഗ്രസ് (എം)

പാലാ: പാലായിൽ ജോസ് കെ. മാണിയെ ‘നിയുക്ത എംഎൽഎ’ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത് രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കുന്നു. കടപ്പാട്ടൂരിലാണ് ‘കടപ്പാട്ടൂർ പൗരാവലി’യുടെ പേരിൽ ഇത്തരത്തിലുള്ള ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.

‘ജനനായകൻ പാലായുടെ എംഎൽഎ’ എന്നാണ് ജോസ് കെ. മാണിയുടെ ചിത്രത്തോടൊപ്പം ഫ്ലക്സിൽ കുറിച്ചിരിക്കുന്നത്. അതേസമയം, ഈ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിനെക്കുറിച്ച് തങ്ങൾക്ക് യാതൊരു അറിവുമില്ലെന്ന് കേരള കോൺഗ്രസ് (എം) നേതൃത്വം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ തന്നെ ഇത്തരത്തിൽ ബോർഡുകൾ പ്രത്യക്ഷപ്പെട്ടത് വലിയ കൗതുകത്തിനും ഒപ്പം വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!