പലിശനിരക്ക് അരശതമാനം കുറച്ച് സൗദി സെൻട്രൽ ബാങ്ക്. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ 25 പോയിന്റ് കുറച്ചു. സ്ഥിര, താൽക്കാലിക നിക്ഷേപത്തിലും പലിശ നിരക്ക് കാൽശതമാനം കുറയും. ഇതനുസരിച്ച് നിലവിൽ 5.25% ആയിരുന്ന നിരക്ക് 4.75% ആയാണ് കുറയുക. റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് നിരക്കിൽ കുറച്ച് 5.5 ശതമാനമാക്കാനും റിവേഴ്സ് റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് നിരക്കിൽ കുറച്ച് അഞ്ച് ശതമാനമാക്കാനും സൗദി സെൻട്രൽ ബാങ്ക് തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.

അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറച്ചതിനു പിന്നാലെയാണ് സൗദി സെൻട്രൽ ബാങ്കും വായ്പാ നിരക്കുകൾ കുറച്ചത്. സാമ്പത്തിക സുസ്ഥിരത കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണിത്. അമേരിക്കൻ ഫെഡറൽ റിസർവിനെ പിന്തുടർന്ന് യു.എ.ഇ., ബഹ്റൈൻ, ഖത്തർ, കുവൈത്ത് എന്നീ ഗൾഫ് രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകളും പലിശനിരക്കുകൾ കുറച്ചിട്ടുണ്ട്.
