Wednesday, November 25, 2026

ബ്രാംപ്ടണിൽ മലയാളിയുടെ കാറിനു നേരെ തോക്ക് ചൂണ്ടി ആക്രമിക്കാൻ ശ്രമം

ബ്രാംപ്ടൺ : നഗരത്തിൽ മലയാളിയുടെ കാറിനു നേരെ തോക്ക് ചൂണ്ടി ആക്രമിക്കാൻ ശ്രമം. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. ബ്രാംപ്ടൺ സ്വദേശിയായ അഭിജിത്ത് കൃഷ്ണന്‍റെ കാറിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഹൈവേ 410ൽ നിന്നും 401ലേക്ക് കടന്നു കഴിഞ്ഞാണ് ആക്രമണം നടന്നതെന്ന് അഭിജിത്ത് പറയുന്നു.

കാറിന്‍റെ ഡാഷ് ക്യാമറയിൽ പതിഞ്ഞ ദൃശ്യത്തിൽ തോക്കുധാരി ഹൈവെയിൽ തന്‍റെ കാർ നിർത്തി, അഭിജിത്തിന്‍റെ കാറിന്‍റെ നേരെ തോക്ക് ചൂണ്ടി വരുന്നത് കാണാം. സുഹൃത്തിന്‍റെ കൂടെ എറ്റോബിക്കോയിലേക്ക് ജോലിക്ക് പോകുമ്പോഴാണ് സംഭവം നടന്നത്. ഇത് കൂടാതെ മറ്റു നിരവിധി ആളുകൾക്ക് നേരെയും ആക്രമണം ഉണ്ടായതായി പീൽ പൊലീസ് അറിയിച്ചു. അക്രമിയെ കണ്ടാൽ ഉടൻ 911-ൽ വിവരം അറിയിക്കണമെന്ന് പൊലീസ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!