Monday, June 1, 2026

സെൻ്റ് ജോണിൽ രാത്രികാല പാർക്കിങ് നിരോധനം പ്രാബല്യത്തിൽ

Temporary overnight parking ban for Saint John, NB

ഫ്രെഡറിക്ടൺ : റോഡുകളിലും തെരുവുകളിലും അടിഞ്ഞുകൂടിയ മഞ്ഞ് നീക്കം ചെയ്യുന്നതിനായി ന്യൂബ്രൺസ്വിക് സെൻ്റ് ജോണിലെ സൗത്ത്/സെൻട്രൽ പെനിൻസുലയിൽ താൽക്കാലിക രാത്രി പാർക്കിങ് നിരോധനം പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാത്രി പതിനൊന്നിന് ആരംഭിച്ച പാർക്കിങ് നിരോധനം ഇന്ന് രാവിലെ ഏഴു മണിവരെ തുടരും. നിരോധന സമയത്ത് പ്രദേശത്തെ ഒരിടത്തും സ്ട്രീറ്റ് പാർക്കിങ് അനുവദിക്കില്ല. പാർക്കിങ് നിരോധനം പ്രാബല്യത്തിൽ വരുമ്പോൾ തെരുവിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പിഴ ഈടാക്കും.

അതേസമയം പീറ്റേഴ്‌സ് സ്ട്രീറ്റ്, സിഡ്‌നി സ്ട്രീറ്റ് (സർവീസ് ന്യൂബ്രൺസ്വിക്), വൾക്കൻ സ്ട്രീറ്റ് എന്നിവിടങ്ങളിലെ ജനങ്ങൾക്ക് സെൻ്റ് ജോണിലെ മൂന്ന് പാർക്കിങ് സ്ഥലങ്ങൾ ഉപയോഗിക്കാം. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 7 മണി വരെയും വാരാന്ത്യങ്ങളിലോ അവധി ദിവസങ്ങളിലോ ഉച്ചയോടെയും നിയുക്ത പാർക്കിങ് സ്ഥലങ്ങളിൽ നിന്ന് വാഹനങ്ങൾ നീക്കം ചെയ്യണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!