ന്യൂഡൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നതായി റിപ്പോർട്ട്. ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും മൂടൽമഞ്ഞ് കനത്തതോടെ സ്ഥിതിഗതികൾ രൂക്ഷമായി. കനത്ത മൂടൽമഞ്ഞ് ട്രെയിൻ വിമാന സർവീസുകളെയും ബാധിച്ചിട്ടുണ്ട്. ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ട 24 ട്രെയിനുകളാണ് കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് വൈകിയത്. ഇന്ന് രാവിലെ 5.30ന് ഡൽഹിയിൽ താപനില 9.6 ഡിഗ്രി സെൽഷ്യസാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് രേഖപ്പെടുത്തിയത്.
ഫ്ലൈറ്റ് റഡാർ 24 പ്രകാരം ഡൽഹി എയർപോർട്ടിൽ വിമാനം എത്തിച്ചേരുന്നതിന് ശരാശരി അഞ്ച് മിനിറ്റും പുറപ്പെടുന്നതിന് 11 മിനിറ്റും കാലതാമസം ഉണ്ടായതായി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം പല എയർലൈനുകളുടെയും സർവീസുകളെ ബാധിച്ചതായി അധികൃതർ വ്യക്തമാക്കി.