Tuesday, October 27, 2026

കൗമാരക്കാരന്റെ മരണം: ടൊറൻ്റോ നൈറ്റ് ക്ലബ്ബിന്റെ ലൈസൻസ് റദ്ദാക്കി

ടൊറൻ്റോ : അമിത മദ്യപാനത്തെത്തുടർന്ന് കൗമാരക്കാരൻ മരിച്ച സംഭവത്തിൽ ടൊറൻ്റോ നൈറ്റ് ക്ലബ്ബായ മിസ്റ്റർ വുൾഫിൻ്റെ മദ്യ ലൈസൻസ് റദ്ദാക്കാനൊരുങ്ങി ആൽക്കഹോൾ ആൻഡ് ഗെയിമിംഗ് കമ്മീഷൻ (AGCO). ക്ലബ്ബിലെ ജീവനക്കാരനായ 19 വയസ്സുള്ള കൗമാരക്കാരന്‍റെ മരണത്തിൽ മിസ്റ്റർ വുൾഫിൻ്റെ മദ്യ ലൈസൻസ് 60 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്യും. 2024 മെയ് 25-നാണ് 567 ക്വീൻ സ്ട്രീറ്റ് ഡബ്ല്യുയിലെ നൈറ്റ് ക്ലബ്ബിൽ കേസിനാസ്പദമായ സംഭവം നടന്നത്.

മൂന്ന് വലിയ കുപ്പി മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച കൗമാരക്കാരനെ അവസ്ഥ വഷളായിട്ടും ആശുപത്രിയിൽ എത്തിക്കുന്നതിനോ രക്ഷാ പ്രവർത്തനം നടത്തുന്നതിനോ ഇടപെടാൻ സെക്യൂരിറ്റിയോ ജീവനക്കാരോ തയ്യാറായില്ലെന്ന് എജിസിഒ പറയുന്നു. ഇയാളെ പിന്നീട് ക്ലബ്ബിലേക്കുള്ള ഗോവണിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൗമാരക്കാരൻ്റെ രക്തത്തിലെ ആൽക്കഹോൾ അളവ് ഉയർന്ന നിലയിലായിരുന്നെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചു.

ലൈസൻസ് ചട്ട പ്രകാരം മിസ്റ്റർ വുൾഫ് നൈറ്റ് ക്ലബ് അനുവദനീയമായ ലഹരി നൽകാം. എന്നാൽ, അമിതമായ ലഹരി ഉപയോഗം ഉണ്ടായപ്പോൾ ഇടപെടുന്നതിൽ പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടിയാണ് എജിസിഒ ക്ലബ്ബിന്റെ ലൈസൻസ് 60 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. ലൈസൻസുള്ള ഇത്തരം ക്ലബ്ബുകൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് ലഹരി നൽകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, എജിസിഒയുടെ തീരുമാനത്തിനെതിരെ അപ്പീൽ നൽകാൻ നിശാക്ലബിന് അവകാശമുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!