കുവൈറ്റ് സിറ്റി: നേരത്തെ മുൻകരുതൽ നടപടികളുടെ ഭാഗമായി താൽക്കാലികമായി അടച്ച കുവൈറ്റ് വ്യോമാതിർത്തി വീണ്ടും തുറന്നു. വ്യോമഗതാഗതം ഇപ്പോൾ സാധാരണ നിലയിലായെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
സ്ഥിതിഗതികൾ 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ടെന്നും ആവശ്യമായ സുരക്ഷാ നടപടികൾ തുടരുമെന്നും സിവിൽ ഏവിയേഷൻ വിഭാഗം വ്യക്തമാക്കി. നേരത്തെ ഇറാന്റെ ആക്രമണ ഭീഷണിയെ തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് കുവൈറ്റ് വ്യോമാതിർത്തി അടച്ചത്.

ഇന്ന് പുലർച്ചെ 4:50ഓടെയാണ് ഈ അടിയന്തര നടപടി സ്വീകരിച്ചത്. പൊതുജനങ്ങൾ ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്ന് കുവൈറ്റ് സൈന്യം അഭ്യർഥിച്ചു.
