Wednesday, June 10, 2026

താരിഫ് നിയമം: കൂടുതല്‍ ബാധിക്കുക ഈ നഗരങ്ങളെ പട്ടിക പുറത്തുവിട്ട് കനേഡിയന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്

ഒന്റാരിയോ: യുഎസ് താരിഫുകള്‍ ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ള കനഡയുടെ നഗരങ്ങളുടെ പട്ടിക പുറത്ത് വിട്ട് കനേഡിയന്‍ ചേംബര്‍ ഓഫ് കൊമേഴ്സ്. കാല്‍ഗറി, സെന്റ് ജോണ്‍സ്, നോര്‍ത്ത് ബെല്‍ജിയം, വിന്‍സര്‍ എന്നീ നഗരങ്ങളിലാണ് താരിഫ് നിയമം കാര്യമായി ബാധിക്കുക.25 ശതമാനം താരിഫ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ കയറ്റുമതി ഡാറ്റ പരിശോധിച്ചതിന് ശേഷമാണ് പട്ടിക പുറത്തിറക്കിയത്.

ഇരു രാജ്യങ്ങളുടെയും അതിര്‍ത്തി സുരക്ഷക്ക് മറുപടിയായി ട്രംപ് 30 ദിവസത്തെ ഇളവ് നല്‍കിയിരുന്നു.എന്നാല്‍ കാനഡ ഉള്‍പ്പെടെ യുഎസിലേക്കുള്ള എല്ലാ സ്റ്റീല്‍, അലുമിനിയം ഇറക്കുമതികള്‍ക്കും 25 ശതമാനം താരിഫ് ചുമത്താനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് തിങ്കളാഴ്ച ഒപ്പുവച്ചിരുന്നു. സ്റ്റീല്‍, അലുമിനിയം മേഖലകളിലെ താരിഫ് ഹാമില്‍ട്ടണ്‍, സൂ സെ മാരി, തുടങ്ങിയ നഗരങ്ങളെ ഏറ്റവും കൂടുതല്‍ ബാധിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. ഈ നഗരങ്ങളിലാണ് പ്രധാനമായും സ്റ്റീല്‍, അലുമിനിയം വ്യവസായങ്ങള്‍ നടക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!