ടൊറന്റോ: നഗരത്തിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് വെള്ളപ്പൊക്കത്തിന് സാധ്യത. അടിഞ്ഞുകൂടിയ മഞ്ഞുകട്ടകൾ ഉരുകാൻ തുടങ്ങിയതിനാൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും അതിനെ നേരിടാൻ നഗരം സജ്ജമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഈ ആഴ്ച ചൂട് കൂടുന്നതിന് മുമ്പ്, വെള്ളപ്പൊക്കമുണ്ടാകുന്ന പ്രദേശങ്ങളിലെ ഡ്രെയിനേജുകൾ ജീവനക്കാർ പരിശോധിച്ച് വൃത്തിയാക്കും. മഞ്ഞ് നീക്കം ചെയ്യുന്നതിലൂടെ വെള്ളപ്പൊക്കത്തിന്റെ ആഘാതം കുറയ്ക്കാൻ സാധിക്കുമെന്നും വെള്ളപ്പൊക്കത്തെ തടുക്കാൻ ആവശ്യമായ ഉപകരണങ്ങളും ജീവനക്കാരും സജ്ജമാണെന്നും അധികൃതർ പറഞ്ഞു.

ഈ ആഴ്ച ടൊറന്റോയിൽ കൂടുതൽ ചൂട് അനുഭവപ്പെടുമെന്നും ചൊവ്വാഴ്ച നാല് ഡിഗ്രി വരെ താപനില ഉയരാനും മഴ പെയ്യാനും സാധ്യതയുണ്ടെന്ന് എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച വരെ താപനില പൂജ്യത്തിന് മുകളിലാകാനാണ് സാധ്യത.
