ഫ്രെഡറിക്ടൺ : വാരാന്ത്യത്തിൽ നോർത്തേൺ ന്യൂബ്രൺസ്വിക്കിലെ സൗത്ത് ബാതർസ്റ്റിലുള്ള വീടിനുള്ളിൽ രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച വൈകിട്ട് ആറരയോടെ ഫ്രെനെറ്റ് സ്ട്രീറ്റിലുള്ള വീടിനുള്ളിലാണ് 50 വയസ്സുള്ള പുരുഷനെയും 47 വയസ്സുള്ള സ്ത്രീയെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. പിന്നീട് നടന്ന പരിശോധനയിൽ ഇവർ മരിച്ചതായി സ്ഥിരീകരിച്ചു.

ഇരുവരും ബാതർസ്റ്റ് നിവാസികളാണ്. ഇവരുടെ മരണം കൊലപാതകമാണെന്ന് കരുതുന്നില്ലെന്നും അന്വേഷണം ആരംഭിച്ചതായും ബാതർസ്റ്റ് പൊലീസ് ഫോഴ്സ് അറിയിച്ചു.