Tuesday, June 16, 2026

ഓട്ടവയിൽ വീടിന് തീപിടിച്ച് വയോധികൻ മരിച്ചു

Elderly man dies in Ottawa house fire

ഓട്ടവ : നഗരത്തിലെ ബാർഹാവൻ വെസ്റ്റിലുള്ള വീടിനു തീപിടിച്ച് വയോധികൻ മരിച്ചു. തീ നിയന്ത്രണവിധേയമാക്കുന്നതിനിടെ ഒന്നിലധികം അഗ്നിശമന സേനാംഗങ്ങൾക്ക് നിസ്സാര പരുക്ക് പറ്റിയിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ സ്വിൽകെൻ ബേണിലെ 10 ബ്ലോക്കിലുള്ള വീട്ടിലാണ് തീപിടിത്തമുണ്ടായത്.

അഗ്നിശമന സേനാംഗങ്ങൾ എത്തിയപ്പോൾ ഗാരേജിലും വീട്ടിലും തീ പൂർണമായും പടർന്നു പിടിച്ചിരുന്നു. വീടിനുള്ളിൽ നിന്നും പുറത്തിറങ്ങാൻ കഴിയാതെ പ്രായമായ ഒരാൾ കുടുങ്ങി കിടന്നതായി ഓട്ടവ ഫയർ സർവീസസ് അറിയിച്ചു. അഗ്നിശമന സേനാംഗങ്ങൾ ആളെ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും അപകടകരമായ സാഹചര്യങ്ങൾ കാരണം പിന്മാറി. മണിക്കൂറുകൾ പരിശ്രമിച്ച ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തിൽ താമസക്കാരനായ വൃദ്ധൻ മരിച്ചതായി സ്ഥിരീകരിച്ചു. കൂടാതെ ഒന്നിലധികം അഗ്നിശമന സേനാംഗങ്ങൾക്കും നിസാര പരുക്കേറ്റു. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!