Wednesday, April 29, 2026

ബെൽസ് കോർണേഴ്‌സിൽ വൻ തീപിടിത്തം: കെട്ടിടം തകർന്നുവീണു

ഓട്ടവ : ബെൽസ് കോർണേഴ്‌സിൽ നിർമ്മാണത്തിലിരിക്കുന്ന അപ്പാർട്ട്മെന്റ് ശക്തമായ തീപിടുത്തത്തിൽ തകർന്നു വീണതായി റിപ്പോർട്ട്. ചൊവ്വാഴ്ച പുലർച്ചെ നാലരയോടെയാണ് ബെൽസ് കോർണേഴ്‌സ് കമ്മ്യൂണിറ്റിയിലെ നോർത്ത്‌സൈഡ് റോഡിലെ 0-100 ബ്ലോക്കിൽ തീപിടുത്തം ഉണ്ടായത്. അഞ്ച് നിലകളുള്ള ആളൊഴിഞ്ഞ കെട്ടിടമാണ് പൂർണ്ണമായും കത്തിനശിച്ചത്. തീപിടുത്തമുണ്ടായി നാല് മിനിറ്റിനുള്ളിൽ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ കാറ്റ് രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സം സൃഷ്ടിച്ചതായി അഗ്നിശമന സേനാംഗങ്ങൾ വ്യക്തമാക്കി. അപ്പാർട്ടുമെന്റിന് പിന്നിലായി സ്ഥിതി ചെയ്തിരുന്ന കെട്ടിടത്തിന്റെ മേൽക്കൂരയിലേക്ക് തീ പടർന്നുപിടിച്ചതായും അഗ്നിശമന സേനാംഗങ്ങൾ വ്യക്തമാക്കി.

സമീപത്തുണ്ടായിരുന്ന വീടുകളിൽ തീപിടിക്കാൻ സാധ്യതയുള്ളതിനാൽ താമസക്കാരോട് ഒഴിഞ്ഞുപോകാൻ അധികൃതർ നിർദേശിച്ചിരുന്നു. സമീപത്തെ പള്ളിയുടെ ജനാലകൾ തകർന്നു. വീടുകളിൽ കാർബൺ മോണോക്സൈഡിന്റെ അളവ് പരിശോധിക്കുന്നതിനായി ജീവനക്കാർ പ്രവർത്തനം ആരംഭിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!