ഫ്ലോറിഡ : സൗത്ത് ഫ്ലോറിഡയിലെ പ്രധാന അന്തർസംസ്ഥാന ഹൈവേയ്ക്കും റെയിൽറോഡ് ട്രാക്കിനും സമീപം ചെറുവിമാനം തകർന്നുവീണതായി റിപ്പോർട്ട്. ഇൻ്റർസ്റ്റേറ്റ് ഹൈവേ 95-ന് സമീപം വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വിമാനത്തിന് തീപിടിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

വിമാനത്തിൽ എത്ര പേരുണ്ടായിരുന്നുവെന്നോ രക്ഷപ്പെട്ടവർ ഉണ്ടോയെന്നും വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അപകടത്തെ തുടർന്ന് ബൊക്ക റാട്ടൺ എയർപോർട്ടിന് സമീപമുള്ള നിരവധി റോഡുകൾ അടച്ചിട്ടുണ്ടെന്ന് ബൊക്ക റാറ്റൺ പൊലീസ് അറിയിച്ചു.