ഹാലിഫാക്സ് : കനേഡിയൻ മുനിസിപ്പാലിറ്റികളുടെ സാമ്പത്തിക ഉത്തരവാദിത്ത്വ പരിശോധനയിൽ ഹാലിഫാക്സ് പിന്നിലെന്ന് റിപ്പോർട്ട്. മുനിസിപ്പൽ ഫിസ്കൽ അക്കൗണ്ടബിലിറ്റി ദേശീയ റാങ്കിംഗിൽ ഹാലിഫാക്‌സിന് ഡി ഗ്രേഡ് ലഭിച്ചതായി സിഡി ഹോവ് ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.

മുനിസിപ്പാലിറ്റികൾ പൊതുമേഖലാ അക്കൗണ്ടിങ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നതുൾപ്പെടെ നഗര ബജറ്റ് കൈകാര്യം ചെയുന്നതുൾപ്പടെ വിലയിരുത്തിയാണ് സിഡി ഹോവ് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് പുറത്തുവിട്ടത്. ഹാലിഫാക്സ് പൊതുമേഖലാ അക്കൗണ്ടിങ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന് പിഴവുകൾ വരുത്തിയതായി ഗവേഷകർ പറയുന്നു. ഹാലിഫാക്സ് മുൻസിപ്പാലിറ്റി കൂടാതെ കാൽഗറി, മൺട്രിയോൾ, ടൊറൻ്റോ എന്നീ മുൻസിപ്പാലിറ്റികൾക്കും ഡി ഗ്രേഡ് ആണ് ലഭിച്ചത്. ഓട്ടവ, കെബെക്ക്, വൻകൂവർ തുടങ്ങിയവ എ-മൈനസ് സ്കോറുകൾ നേടി.