ഹാലിഫാക്സ്: കാനഡയിൽ പുകവലിക്കാരുടെ എണ്ണം ഏറ്റവും കൂടുതൽ മാരിടൈംസ് പ്രവിശ്യയിലെന്ന് പഠനം.പ്രെസ്ലർ ഇൻജുറി ലോ നടത്തിയ പഠനത്തിൽ കാനഡയിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് നോവസ്കോഷയിലെ കൗമാരക്കാരും യുവാക്കളുമാണ് ഏറ്റവും കൂടുതൽ പുകവലിക്കുന്നതെന്ന് കണ്ടത്തി.

പ്രവിശ്യയിലെ 15 നും 19 നും ഇടയിൽ പ്രായമുള്ള കൗമാരക്കാരിൽ ഏകദേശം 10.7 ശതമാനം പേർ പുക വലിക്കുന്നു. അതേ പ്രായത്തിലുള്ളവരുടെ ദേശീയ ശരാശരിയായ 4.2 ശതമാനത്തേക്കാൾ കൂടുതലാണിത്. നോവസ്കോഷയിലെ 20 നും 24 നും ഇടയിൽ പ്രായമുള്ളവർ മറ്റ് പ്രവിശ്യകളിലെ അതേ പ്രായക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന നിരക്കിൽ പുകവലിക്കുന്നതായി പഠനം പറയുന്നു. അതേസമയം പ്രവിശ്യയിലെ മുതിർന്നവരുടെ പുകവലി നിരക്ക് 12 ശതമാനമാണ.
കാനഡയിലെ ഏറ്റവും ഉയർന്ന മുതിർന്നവരുടെ പുകവലി നിരക്ക് ( 15.8 %) ന്യൂബ്രൺസ്വിക്കിലാണെന്ന് പഠനം കണ്ടെത്തി. എന്നാൽ ദേശീയ ശരാശരി 10.9 ശതമാനമാണെന്ന് പഠനം പറയുന്നു.
