ഓട്ടവ: ഓട്ടവ റൈഡിങ് ഓഫ് നേപ്പിയൻ എംപിയായി ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് പ്രധാനമന്ത്രി മാർക് കാർണി. ഇന്ന് രാവിലെ പാർലമെൻ്റ് ഹില്ലിൽ നടന്ന ചടങ്ങിൽ ഹൗസ് ഓഫ് കോമ്മൺസിൽ സുരക്ഷാ പ്രവേശനത്തിനായി എംപിമാർ ധരിക്കുന്ന പ്രത്യേക ലാപ്പൽ പിൻ പ്രധാനമന്ത്രിക്ക് നൽകി.

ആദ്യമായാണ് ഫെഡറൽ തിരഞ്ഞെടുപ്പിൽ മാർക്ക് കാർണി മത്സരിച്ചത്. താൻ പ്രതിനിധീകരിക്കുന്ന റൈഡിങ്ങിനായി പരമാവധി ചെയ്യുമെന്ന് മാർക്ക് കാർണി പറഞ്ഞു.