Sunday, July 26, 2026

കാട്ടുതീ നിയന്ത്രണാതീതം:വടക്കൻ മാനിറ്റോബയിൽ ഒഴിപ്പിക്കൽ ഉത്തരവ്

വിനിപെഗ്: കാട്ടുതീ നിയന്ത്രണാതീതമായി കത്തിപ്പടരുന്ന സാഹചര്യത്തിൽ വടക്കൻ മാനിറ്റോബയിലെ ആളുകളെ ഒഴിപ്പിച്ചു. കാട്ടുതീ ഭീഷണിയാകുകയും വായു മലിനീകരണത്തിലേക്ക് നയിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഒഴിപ്പിക്കുന്നവരുടെ എണ്ണം ഇനിയും ഉയരുമെന്ന് മാനിറ്റോബ പ്രീമിയർ വാബ് കൈന്യൂ മുന്നറിയിപ്പ് നൽകി.

വടക്കുപടിഞ്ഞാറൻ മാനിറ്റോബയിലെ ക്രാൻബെറി പോർട്ടേജിലെ ഏകദേശം 600 നിവാസികളെ നിർബന്ധിത ഒഴിപ്പിക്കൽ ഉത്തരവ് പ്രകാരം മാറ്റിപ്പാർപ്പിച്ചച്ചതായി അധികൃതർ അറിയിച്ചു. താമസ സൗകര്യങ്ങൾ വളരെ പരിമിതമായതിനാൽ ദയവായി ആളുകൾ സുഹൃത്തുക്കളോടൊപ്പം താമസിക്കാൻ തയ്യാറാവണമെന്നും പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും കെൽസിയിലെ ഗ്രാമീണ മുനിസിപ്പാലിറ്റിയുടെ അടിയന്തര കോർഡിനേറ്റർ ലോറി ഫോർബ്സ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

കാട്ടുതീ കാരണം ഒഴിപ്പിച്ച ആളുകൾക്ക് വിനിപെഗിലെ ഹോട്ടലുകളോട് മുൻഗണന നൽകാൻ നിർദ്ദേശിക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി, മാനിറ്റോബ പ്രീമിയർ വാബ് കൈന്യൂ എന്നിവരോട് ആവശ്യപ്പെട്ടതായി മാനിറ്റോബയിലെ ഫസ്റ്റ് നേഷൻസ് നേതാക്കൾ പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!