ടൊറൻ്റോ : സ്കാർബ്റോയിൽ വീടിന് തീപിടിച്ച് ഒരാൾ മരിച്ചതായി ടൊറൻ്റോ പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ സെൻ്റ് ക്ലെയർ അവന്യൂവിനടുത്തുള്ള ബ്രിംലി റോഡിലെ ആൻസൺ അവന്യൂവിലുള്ള വീടിനാണ് തീപിടിച്ചത്.

സംഭവസ്ഥലത്ത് എത്തിയ ടൊറൻ്റോ അഗ്നിശമന സേനാംഗങ്ങളും ഉദ്യോഗസ്ഥരും തീ അണച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി. മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. അന്വേഷണം ആരംഭിച്ചു.
