വിനിപെഗ് : കാട്ടുതീ മൂലമുള്ള അപകടസാധ്യത കുറഞ്ഞതോടെ പ്രവിശ്യാതല അടിയന്തരാവസ്ഥ പിൻവലിച്ചതായി മാനിറ്റോബ പ്രീമിയർ വാബ് കിന്യൂ. അടിയന്തര നിയമങ്ങൾ ഇനി ആവശ്യമില്ലെങ്കിലും, തീ പടരുന്നതിനാൽ ജീവനക്കാർ ജാഗ്രത പാലിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കാട്ടുതീ മൂലം ഒഴിപ്പിച്ച 21,000 പേരിൽ ഏകദേശം 9,000 പേർക്ക് തിരികെ പോകാൻ അനുമതി നൽകിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. കാട്ടുതീ ഏറ്റവും കൂടുതൽ ബാധിച്ച ഫ്ലിൻ ഫ്ലോണിൽ, വരും ദിവസങ്ങളിൽ കൂടുതൽ പേർ വീട്ടിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നു. വടക്കുപടിഞ്ഞാറൻ നഗരത്തിലും പരിസരത്തുമുള്ള ഏകദേശം 6,000 ആളുകൾ ഇപ്പോളും സ്വന്തം വീടുകൾക്ക് വെളിയിലാണ്. അഗ്നിശമനസേനാംഗങ്ങൾ സമീപത്തുള്ള കാട്ടുതീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. പ്രവിശ്യയിൽ ഇപ്പോഴും 23 കാട്ടുതീകൾ കത്തുന്നുണ്ടെന്നും അവയിൽ ഏഴെണ്ണം നിയന്ത്രണാതീതമാണെന്നും പ്രവിശ്യ ഉദ്യോഗസ്ഥർ പറഞ്ഞു.