Monday, June 29, 2026

നഴ്‌സുമാരുടെ പ്രതിഷേധം: ആരോഗ്യമേഖലയിലെ മാറ്റങ്ങൾ നിർത്തിവെച്ച് ന്യൂ ബ്രൺസ്‌വിക്ക് സർക്കാർ

ഫ്രെഡറിക്ടൺ : പ്രവിശ്യയിലെ ആരോഗ്യമേഖലയിൽ മാറ്റങ്ങൾ വരുത്താനുള്ള നീക്കങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി ന്യൂ ബ്രൺസ്‌വിക്ക് പ്രീമിയർ സൂസൻ ഹോൾട്ട്. വ്യക്തതയും കൂടിയാലോചനയും ആവശ്യപ്പെട്ട് നഴ്‌സുമാരുടെ യൂണിയൻ രംഗത്തെത്തിയതിനെ തുടർന്നാണിത്. ഹൊറൈസൺ ഹെൽത്ത് നെറ്റ്‌വർക്കിലെ മാനസിക, പൊതുജനാരോഗ്യ വിഭാഗങ്ങളിലെ ജീവനക്കാരുടെ നിയമനങ്ങളിൽ മാറ്റം വരുത്താനുള്ള പദ്ധതിയാണ് നിർത്തിവെച്ചത്. മതിയായ കൂടിയാലോചനകൾ നടക്കുന്നത് വരെ ഈ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ താൻ ആവശ്യപ്പെട്ടതായി പ്രീമിയർ സൂസൻ ഹോൾട്ട് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

ഈ മാറ്റങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്ന് പറഞ്ഞ അവർ, യൂണിയനുമായി കൂടിയാലോചനകൾ നടത്താതെയാണ് ഹൊറൈസൺ ഈ പദ്ധതി അവതരിപ്പിച്ചതെന്നും വ്യക്തമാക്കി. ആസൂത്രണം ചെയ്ത മാറ്റങ്ങൾ കാരണം ആർക്കും ജോലി നഷ്ടമാകില്ലെന്ന് മെയ് മാസത്തിൽ സൂസൻ ഹോൾട്ട് ഉറപ്പു നൽകിയിരുന്നു.

അതേസമയം, പദ്ധതിയെ യൂണിയൻ പിന്തുണച്ചതായി ഹൊറൈസൺ തെറ്റായി പ്രചരിപ്പിച്ചുവെന്ന് നഴ്‌സസ് യൂണിയൻ പ്രസിഡൻ്റ് പൗല ഡൗസെറ്റ് ആരോപിച്ചു. ഈ പദ്ധതിയെക്കുറിച്ച് യൂണിയന് യാതൊരു വിവരവും നൽകിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!