Thursday, April 16, 2026

ഇനി വാഗ്ദാനങ്ങളില്ല: ഇറാനുമായി ചർച്ചയ്ക്ക് വിസമ്മതിച്ച് ട്രംപ്

വാഷിങ്ടൺ : ഇറാനുമായി ചർച്ച നടത്താൻ വിസമ്മതിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനുമായി സംസാരിക്കില്ലെന്നും ഒന്നും വാഗ്ദാനം ചെയ്യുന്നില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. നയതന്ത്ര ചർച്ച പുനരാരംഭിക്കണമെങ്കിൽ ഇറാനെതിരായി ഇനി അമേരിക്ക ആക്രമണങ്ങൾ നടത്തില്ലെന്ന് ഉറപ്പ് നൽകണമെന്ന് ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മജിദ് തഖ്ത്-റവാഞ്ചി പറഞ്ഞതിന് പിന്നാലെയാണ് നയം വ്യക്തമാക്കി ട്രംപ് രംഗത്ത് എത്തിയത്.

ജോയിൻ്റ് കോംപ്രിഹെൻസീവ് പ്ലാൻ ഓഫ് ആക്ഷൻ (ജെസിപിഒഎ) ആണവ കരാറിന് കീഴിൽ മുൻ പ്രസിഡൻ്റ് ഒബാമ, ഇറാന് കോടിക്കണക്കിന് ഡോളർ നൽകിയതുപോലെ, താൻ ഇറാൻ ഒന്നും നൽകില്ലെന്നും, ചർച്ച നടത്തില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!