Friday, June 12, 2026

ചെലവ് ചുരുക്കാൻ സർക്കാർ ജീവനക്കാരുടെ എണ്ണം കുറയ്ക്കുക: മൺട്രിയോൾ എക്കണോമിക് ഇൻസ്റ്റിറ്റ്യൂട്ട്

മൺട്രിയോൾ : കാനഡയിലെ പബ്ലിക് സർവീസ് മേഖലയിൽ 64,000 ജീവനക്കാരെ ഒഴിവാക്കണമെന്ന് ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ട് മൺട്രിയോൾ എക്കണോമിക് ഇൻസ്റ്റിറ്റ്യൂട്ട് (എംഇഐ). വരാനിരിക്കുന്ന ബജറ്റിനായുള്ള നിർദ്ദേശങ്ങളിലാണ് എംഇഐ ഇക്കാര്യം അറിയിച്ചത്. ഈ നീക്കം നടപ്പിലാക്കിയാൽ പ്രതിവർഷം ഏകദേശം 1000 കോടി ഡോളർ ലാഭിക്കാമെന്നും ഇത് രാജ്യത്തിൻ്റെ സാമ്പത്തിക സന്തുലിതാവസ്ഥ വീണ്ടെടുക്കാൻ സഹായിക്കുമെന്നും എംഇഐ ചൂണ്ടിക്കാട്ടി. 2015-നും 2025-നും ഇടയിൽ പൊതുസേവന ജീവനക്കാരുടെ എണ്ണം ഏകദേശം ഒരു ലക്ഷം വർധിച്ചിരുന്നു.

കാനഡ ഡെന്‍റൽ കെയർ പ്ലാൻ പോലുള്ള ചെലവേറിയ പുതിയ പദ്ധതികൾ നിർത്തലാക്കാനും കാനഡ പോസ്റ്റ് സ്വകാര്യവത്കരിക്കാനും എംഇഐ നിർദ്ദേശിച്ചു. മുൻ പ്രധാനമന്ത്രി ജീൻ ക്രെറ്റിയന്‍റെ മാതൃക പിന്തുടരണമെന്നാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പക്ഷം. അതേസമയം, 2500 കോടി ഡോളർ ലാഭിക്കാനായി എല്ലാ വകുപ്പുകളിലും ചെലവ് 15% കുറയ്ക്കാൻ സർക്കാർ നേരത്തെ തീരുമാനമെടുത്തിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!