Saturday, July 11, 2026

വെടിനിര്‍ത്തല്‍ കരാറില്‍ തീരുമാനമായില്ല; ട്രംപ്-സെലന്‍സ്‌കി കൂടിക്കാഴ്ച അവസാനിച്ചു

വാഷിങ്ടണ്‍: വെടിനിര്‍ത്തല്‍ പ്രഖ്യാപനങ്ങളില്ലാതെ ട്രംപ് -സെലന്‍സ്‌കി കൂടിക്കാഴ്ച. യുക്രെയ്‌ന് ഭാവിയില്‍ സുരക്ഷ ഉറപ്പ് നല്‍കാന്‍ വൈറ്റ്‌ഹൌസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ധാരണയായി. അമേരിക്ക-റഷ്യ -യുക്രെയ്ന്‍ ത്രികക്ഷി യോഗം നടത്താനും തീരുമാനമായി. ചര്‍ച്ചകള്‍ക്കിടെ പുടിനുമായി 40 മിനിറ്റ് ട്രംപ് ഫോണില്‍ സംസാരിച്ചു.

വെടിനിര്‍ത്തലല്ല ശാശ്വത സമാധാനമാണ് യുക്രെയ്‌ന് വേണ്ടതെന്നും സെലന്‍സ്‌കി വ്യക്തമാക്കി. വൈറ്റ് ഹൗസില്‍ യൂറോപ്യന്‍ നേതാക്കളൊടൊപ്പമുള്ള ട്രംപ് കൂടികാഴ്ചക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെലന്‍സ്‌കി -പുടിന്‍ കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കുമെന്നും, കൂടിക്കാഴ്ച ഉടനുണ്ടാകുമെന്നും ട്രംപ് അറിയിച്ചു. കൂടികാഴ്ച രണ്ടാഴ്ചക്കുള്ളില്‍ നടക്കുവാന്‍ സാധ്യത.

കഴിഞ്ഞദിവസം അലാസ്‌കയില്‍വച്ച് ട്രംപ് പുടിനുമായി നടത്തിയ ചര്‍ച്ചയില്‍ യുക്രയ്ന്‍ വിഷയത്തില്‍ അന്തിമ ധാരണയില്‍ എത്തിയിരുന്നില്ല. സമാധാന കരാര്‍ യാഥാര്‍ഥ്യമാക്കേണ്ടത് സെലന്‍സ്‌കിയുടെ ഉത്തരവാദിത്വമാണെന്നാണ് ട്രംപ് പ്രതികരിച്ചത്. ഡോണെട്‌സ്‌ക് വിട്ടുകിട്ടണമെന്ന പുടിന്റെ ആവശ്യം അംഗീകരിക്കില്ലെന്നും സെലന്‍സ്‌കി പ്രതികരിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!