Saturday, May 9, 2026

ഈസ്റ്റ് യോർക്ക് തീപിടിത്തം: രണ്ട് അഗ്നിശമന സേനാംഗങ്ങൾക്ക് പരുക്ക്

ടൊറൻ്റോ : ഈസ്റ്റ് യോർക്കിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കുന്നതിനിടെ രണ്ട് അഗ്നിശമന സേനാംഗങ്ങൾക്ക് പരുക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം ആറു മണിയോടെ സെൻ്റ് ക്ലെയർ അവന്യൂവിന് സമീപം വിക്ടോറിയ പാർക്ക്-യാർഡ്‌ലി അവന്യൂവിലുള്ള വീടിനാണ് തീപിടിച്ചത്.

തീ ചുറ്റുമുള്ള ഒരു വീട്ടിലേക്ക് പടർന്നതായും സമീപത്തുള്ള നിരവധി വീടുകൾ ഒഴിപ്പിക്കേണ്ടി വന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു. നിരവധി താമസക്കാരെ മാറ്റിപ്പാർപ്പിക്കുകയും ഒരു വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. തീപിടുത്തത്തിൽ തങ്ങളുടെ രണ്ട് അഗ്നിശമന സേനാംഗങ്ങൾക്ക് പരിക്കേറ്റതായി ടൊറൻ്റോ ഫയർ റിപ്പോർട്ട് ചെയ്തു. നിസ്സാര പരുക്കുകളോടെ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പാരാമെഡിക്കുകൾ സ്ഥിരീകരിച്ചു. തീപിടിത്തത്തെ തുടർന്ന് വിക്ടോറിയ പാർക്ക് അവന്യൂവിനും ബാരൺ റോഡിനും ഇടയിൽ യാർഡ്‌ലി അവന്യൂ അടച്ചിരുന്നെങ്കിലും പിന്നീട് വീണ്ടും തുറന്നു. തീ അണച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!