ടൊറന്റോ : കനേഡിയന്‍ മലയാളി അസോസിയേഷന്‍ ഓഫ് പോസ്റ്റല്‍ എംപ്ലോയീസിന്‍റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സെപ്റ്റംബര്‍ 13ന് നടക്കും. മിസ്സിസാഗയിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ സെക്കണ്ടറി സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് ‘സമൃദ്ധി ഓണം -2025’ എന്ന പേരില്‍ ആഘോഷപരിപാടികള്‍ നടക്കുക.
കാനഡ തപാല്‍ സര്‍വീസില്‍ നല്ലൊരു പങ്ക് മലയാളികളാണ്. അതിതിനാൽത്തന്നെ, മലയാളികള്‍ നടത്തുന്ന ഓണാഘോഷത്തിന് തപാല്‍ ജീവനക്കാരുടെ ഔദ്യോഗികസംഘടന കനേഡിയന്‍ യൂണിയന്‍ ഓഫ് പോസ്റ്റല്‍ വര്‍ക്കേഴ്സ് ആശംസകള്‍ അര്‍പ്പിച്ചിച്ചു. യൂണിയന്‍റെ ബുള്ളറ്റിനില്‍ ഓണത്തെയും മലയാളിജീവനക്കാര്‍ നടത്തുന്ന ആഘോഷത്തെയും കുറിച്ച് ലേഖനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തിരുവാതിരയും പുലികളിയും മറ്റ് പരമ്പരാഗത കലകളും കോര്‍ത്തിണക്കിയുള്ള ദൃശ്യവിരുന്ന് ഓണാഘോഷത്തിന് മാറ്റ് കൂട്ടും. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. തപാല്‍ ജീവനക്കാര്‍ അല്ലാത്തവര്‍ക്കും ഓണാഘോഷത്തില്‍ പങ്കെടുക്കാമെന്ന് സിഎംഎപിഇ ഭാരവാഹികള്‍ അറിയിച്ചു.
ടിക്കറ്റ് സംബന്ധമായ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാം. 6475145929 [ഹരികൃഷ്ണന്‍], 4168719002 [സുനില്‍കുമാര്‍], 6477102079 [മാത്യു].
