ഷാർലെറ്റ്ടൗൺ : ശൈത്യകാലം അടുത്തതോടെ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ആശുപത്രികളിലും മറ്റു ആരോഗ്യകേന്ദ്രങ്ങളിലും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി പ്രിൻസ് എഡ്വേഡ് ഐലൻഡ്. സന്ദർശകരും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെയുള്ള പൊതുജനങ്ങൾ ഏതെങ്കിലും രോഗിയുടെയോ താമസക്കാരന്‍റെയോ സമീപം രണ്ട് മീറ്ററിനുള്ളിൽ മാസ്ക് ധരിക്കണമെന്ന് ഹെൽത്ത് പിഇഐ നിർദ്ദേശിച്ചു. പുതിയ നയം ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

മാസ്ക് ഉപയോഗിക്കുന്നതിലൂടെ നമുക്കും മറ്റുള്ളവർക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ പടരുന്നത് തടയാൻ സഹായിക്കുമെന്ന് ഹെൽത്ത് പിഇഐ ഒക്യുപേഷണൽ ഹെൽത്ത്, സേഫ്റ്റി ആൻഡ് വെൽനസ് ഡയറക്ടർ ലാറ മക്മുർഡോ പറയുന്നു. ഹെൽത്ത് പിഇഐ ഫെസിലിറ്റികളിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളിലും മാസ്കുകൾ ലഭ്യമാകുമെന്ന് ആരോഗ്യ അതോറിറ്റി പറയുന്നു. കൂടാതെ ജീവനക്കാർ കോവിഡ്, ഇൻഫ്ലുവൻസ പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിക്കണമെന്നും ഹെൽത്ത് പിഇഐ നിർദ്ദേശിച്ചു.
