സാവോ പോളോ : വടക്കുകിഴക്കൻ ബ്രസീലിൽ മറിഞ്ഞ് 15 പേർ മരിച്ചതായി പ്രാദേശിക അധികാരികൾ റിപ്പോർട്ട് ചെയ്തു. ബഹിയ സംസ്ഥാനത്ത് നിന്നും ഏകദേശം 30 യാത്രക്കാരുമായി പുറപ്പെട്ട ബസ് അയൽ സംസ്ഥാനമായ പെർനാംബുക്കോയിലെ സലോവയിലാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരുടെ എണ്ണം വ്യക്തമല്ല. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

നിയന്ത്രണം നഷ്ടപ്പെട്ട ബസ് എതിർ പാതയിലേക്ക് കടന്ന് റോഡരികിലെ പാറകളിൽ ഇടിച്ചു. തുടർന്ന് ശരിയായ പാതയിലേക്ക് മടങ്ങിയെത്തിയ ബസ് ഒരു മണൽത്തിട്ടയിൽ ഇടിച്ചു മറിയുകയായിരുന്നു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. ഡ്രൈവർക്ക് ചെറിയ പരിക്കുകളുണ്ടെന്നും മദ്യപിച്ചിട്ടില്ലെന്നും പരിശോധനയിൽ നെഗറ്റീവ് ആണെന്നും അധികൃതർ അറിയിച്ചു.
