ടൊറൻ്റോ : നഗരത്തിൽ കനത്ത മഞ്ഞുവീഴ്ച ആരംഭിച്ചതിനെ തുടർന്ന് പുറപ്പെടുവിച്ച ശൈത്യകാല യാത്രാ മുന്നറിയിപ്പ് പിൻവലിച്ചതായി ടൊറൻ്റോ സിറ്റി അറിയിച്ചു. കനത്ത മഞ്ഞുവീഴ്ചയും ദൃശ്യപരത കുറയുന്നതും കാരണം ടൊറൻ്റോ ഉൾപ്പെടെ ഹൈവേ 400 ന് കിഴക്കുള്ള പ്രദേശങ്ങളിൽ ഇന്ന് രാവിലെ വാഹനമോടിക്കുന്നത് ദുഷ്കരമാകുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, മഞ്ഞുവീഴ്ച കുറഞ്ഞതോടെ രാവിലെ 11 മണിയോടെ മുന്നറിയിപ്പ് അവസാനിച്ചു.

ടൊറൻ്റോയിൽ ഞായറാഴ്ചത്തെ മഞ്ഞുവീഴ്ച രണ്ട് പതിറ്റാണ്ടുകൾ പഴക്കമുള്ള കാലാവസ്ഥാ റെക്കോർഡുകൾ തകർത്തു. ഞായറാഴ്ച നഗരത്തിൽ 9.8 സെന്റീമീറ്റർ മഞ്ഞുവീഴ്ചയുണ്ടായതായും തിങ്കളാഴ്ച പുലർച്ചെ കൂടുതൽ മഞ്ഞുവീഴ്ചയുണ്ടായതായും കാലാവസ്ഥാ ഏജൻസി റിപ്പോർട്ട് ചെയ്തു. 54 വർഷത്തിനിടയിൽ നവംബർ 9 ന് രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ മഞ്ഞുവീഴ്ച കൂടിയായിരുന്നു ഇത്.
