Monday, October 12, 2026

ചലോ ദില്ലി മാര്‍ച്ച്: ഇന്നത്തെ സമരം അവസാനിപ്പിച്ച് ഇന്‍ഡ്യാ സഖ്യനേതാക്കള്‍

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യ മുന്നണി (INDIA Bloc) സംഘടിപ്പിച്ച ‘ചലോ ദില്ലി’ മാര്‍ച്ച് അവസാനിച്ചു. എസ്ഐആര്‍ (SIR) നടപടികള്‍ പൂര്‍ണ്ണമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സുപ്രിംകോടതിയില്‍ റിട്ട് ഹരജി സമര്‍പ്പിച്ചു. പ്രതിഷേധ മാര്‍ച്ച് അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ ശക്തമായ ബലപ്രയോഗം ഉണ്ടാകുമെന്നും ഡല്‍ഹി പോലീസിന്റെ മുന്നറിയിപ്പും ഭീഷണിയുമുണ്ടായിരുന്നു. എന്നാല്‍ ഇത് അവഗണിച്ച് രാഹുല്‍ ഗാന്ധിയും എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സുപ്രിംകോടതിയിലെത്തിയ ശേഷമാണ് സമരം താത്കാലികമായി അവസാനിപ്പിച്ചത്.

മാര്‍ച്ചിനിടെ ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ കടുത്ത ഏറ്റുമുട്ടലുണ്ടായി. മണ്ഡി ഹൗസ് റോഡില്‍ വെച്ചുണ്ടായ ഉന്തും തള്ളലിനിടെ പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിവീശി. എന്നാല്‍ അതിക്രമങ്ങളെ വകവെക്കാതെ ബാരിക്കേഡുകള്‍ മറികടന്ന് മുന്നേറാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. കോപ്പര്‍ നിക്കസ് റോഡിലും കൊണോട്ട് പ്ലേസിലും പൊലീസും അണികളും തമ്മില്‍ രൂക്ഷമായ തര്‍ക്കവും കൈയാങ്കളിയുമുണ്ടായി.

മാര്‍ച്ചിനിടെ വിഷയവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്താന്‍ രാഹുല്‍ ഗാന്ധി അനുമതി തേടിയിരുന്നു. എന്നാല്‍ ഇതേ വിഷയത്തിലുള്ള ഹരജികള്‍ നിലവില്‍ കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയില്ല. വിഷയം ഉന്നയിച്ച് ഹരജി നല്‍കാന്‍ രാഹുല്‍ ഗാന്ധിക്ക് സ്വാതന്ത്ര്യമുണ്ടെന്നും, കേസ് അടുത്ത ദിവസം കോടതി പരിഗണിക്കുമ്പോള്‍ ഈ ഹരജിയും കൂട്ടി വായിക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!