വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജിനടുത്തുണ്ടായ ഹിമപാതത്തിൽ സ്നോമൊബൈലർ മരിച്ചു. പ്രവിശ്യയുടെ വടക്കുകിഴക്കൻ ജില്ലാ മുനിസിപ്പാലിറ്റിയിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ അകലെയുള്ള ബുൾമൂസ് മേഖലയിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്ന് അവലാഞ്ച് കാനഡ റിപ്പോർട്ട് ചെയ്തു.

മൂന്ന് സ്നോമൊബൈലറുകൾ സഞ്ചരിക്കുന്നതിനിടെ ടംബ്ലർ റിഡ്ജിനടുത്തുള്ള റോക്കീസിൽ ഹിമപാതം ഉണ്ടാവുകയായിരുന്നു. മൂന്നു പേരിൽ ഒരാൾ ഏകദേശം 300 മീറ്റർ വീതിയും 240 മീറ്റർ നീളവുമുള്ള ഹിമപാതത്തിൽ കുടുങ്ങിയതായി അവലാഞ്ച് കാനഡ അറിയിച്ചു. മഞ്ഞിനുള്ളിൽ കുടുങ്ങിയ സ്നോമൊബൈലറെ ഉടൻ രക്ഷപ്പെടുത്തിയെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. ഇയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
