Thursday, April 16, 2026

വെനസ്വേലയ്ക്ക് പിന്നാലെ കാനഡയും? കാനഡയുടെ സുരക്ഷയിൽ ആശങ്കയറിയിച്ച് പൗരന്മാർ

ഓട്ടവ: വെനസ്വേലയിൽ അടുത്തിടെ നടന്ന അമേരിക്കൻ സൈനിക ഇടപെടലിന് പിന്നാലെ ​രാജ്യത്തിന്റെ സുരക്ഷയിൽ ആശങ്കയറിയിച്ച് കാനഡക്കാർ. ലെജർ നടത്തിയ സർവ്വേ പ്രകാരം 31% കനേഡിയൻ പൗരന്മാരും തങ്ങളുടെ രാജ്യത്തിന് മേൽ അമേരിക്ക നേരിട്ടുള്ള സൈനിക നടപടികൾക്ക് മുതിരുമെന്ന വിശ്വസത്തിലാണ്.

വെനസ്വേലയിൽ അമേരിക്ക നടത്തിയ നീക്കം ഒരു രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് 53% കാനഡക്കാരും വിലയിരുത്തുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിതെന്നും ഇത് മോശമായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. വെനസ്വേലയിലെ എണ്ണ ശേഖരം ലക്ഷ്യമിട്ടാണ് അമേരിക്ക ഈ നീക്കം നടത്തിയതെന്നാണ് സർവ്വേയിൽ പങ്കെടുത്ത ഭൂരിഭാ​ഗം ആളുകളും അറിയിച്ചത്. കാനഡയ്ക്ക് പുറമെ ഗ്രീൻലൻഡ്, ക്യൂബ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലും അമേരിക്ക ഭാവിയിൽ കടന്നുകയറ്റം നടത്തിയേക്കുമെന്ന് സർവ്വേ പ്രവചിക്കുന്നു.

സർവ്വേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും തങ്ങളുടെ മനോഭാവത്തിൽ ഇടിവുണ്ടായതായി അഭിപ്രായപ്പെട്ടു. പ്രായമായവരിലാണ് ഈ ആശങ്ക ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. നിലവിലെ അന്താരാഷ്ട്ര സാഹചര്യത്തിൽ അയൽരാജ്യത്തെക്കുറിച്ച് വലിയ അനിശ്ചിതത്വമാണ് കനേഡിയൻ പൗരന്മാർക്കിടയിൽ നിലനിൽക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!