Friday, April 17, 2026

പൊടിക്കാറ്റും മൂടല്‍മഞ്ഞും രൂപപ്പെടും; സൗദിയില്‍ കാഴ്ച പരിധി പൂജ്യമാകാന്‍ സാധ്യത

റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ ഇന്നും ശക്തമായ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയ്ക്കൊപ്പം ആലിപ്പഴ വര്‍ഷത്തിനും ശക്തമായ പൊടിക്കാറ്റിനും സാധ്യതയുള്ളതിനാല്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

റിയാദ്, മക്ക, മദീന, തബൂക്ക്, കിഴക്കന്‍ പ്രവിശ്യ തുടങ്ങിയ പ്രധാന മേഖലകളിലെല്ലാം മഴ ലഭിക്കുമെന്നാണ് പ്രവചനം. ശക്തമായ കാറ്റും മൂടല്‍മഞ്ഞും കാരണം റോഡുകളിലെ കാഴ്ചപരിധി (Visibility) പൂജ്യത്തിനടുത്തേക്ക് കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. താഴ്ന്ന പ്രദേശങ്ങളില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയുള്ളതിനാല്‍ വാദികള്‍ മുറിച്ചുകടക്കുന്നതിനും താഴ്ന്ന ഇടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും വിലക്കുണ്ട്. സിവില്‍ ഡിഫന്‍സ് നല്‍കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!