Friday, April 17, 2026

വരുന്നു ‘സീറോ ഷാഡോ ഡേ’; ശനിയാഴ്ച സൂര്യന്‍ തലയ്ക്കുനേരെ മുകളില്‍ എത്തും

തിരുവന്തപുരം: തലയ്ക്കു മീതെ സൂര്യന്‍ ജ്വലിച്ചു നില്‍ക്കുമ്പോഴും നിഴല്‍ ഒട്ടും കാണാത്ത അവസ്ഥ. അതിനെയാണ് ശാസ്ത്രലോകം സീറോ ഷാഡോ ഡേ അഥവാ നിഴല്‍രഹിത ദിനം എന്നു വിളിക്കുന്നത്. വര്‍ഷത്തില്‍ രണ്ടു തവണ മാത്രം ഉണ്ടാകുന്ന ആ ദിനങ്ങളിലൊന്ന് ശനിയാഴ്ച അനുഭവപ്പെടും. സൂര്യന്‍ ഭൂമിയുടെ ദക്ഷിണാര്‍ധ ഗോളത്തില്‍നിന്ന് ഉത്തരായന ഗോളത്തിലേക്ക് കടക്കുമ്പോളാണ് ഈ നിഴലില്ലാ അവസ്ഥ വരുന്നത്.

ഭൂമിയുടെ അച്ചുതണ്ടിന്റെ ചെരിവു കാരണം സൂര്യരശ്മികള്‍ എപ്പോഴും നേര്‍കിഴക്കോ നേര്‍ പടിഞ്ഞാറോ അല്ല ഉദിക്കുന്നതും അസ്തമിക്കുന്നതും. അതുകൊണ്ട് നട്ടുച്ചയ്ക്കും നമ്മുടെ നിഴലിനു തെക്കോട്ടോ വടക്കോട്ടോ നീളമുണ്ടാകും. എന്നാല്‍ ശനിയാഴ്ച സൂര്യന്‍ നേര്‍തലയ്ക്ക് മുകളിലാവും. സൂര്യരശ്മികള്‍ കുത്തനെ പതിക്കും. ആ സമയം നിഴല്‍ ദൃശ്യമാകില്ല.

ഓഗസ്റ്റ് 24-ന് സൂര്യന്റെ തെക്കോട്ടുള്ള യാത്രയിലും ഈ പ്രതിഭാസം ആവര്‍ത്തിക്കും. സൂര്യന്റെ തെക്കോട്ടും വടക്കോട്ടുമുള്ള ഈ ചലനത്തെ അയന ചലനമെന്നാണ് പറയുക. ഭൂമധ്യരേഖയുടെ ഇരുപത്തിമൂന്നര ഡിഗ്രി തെക്കും വടക്കുമുള്ള ഭാഗങ്ങളില്‍ മാത്രമേ ഈ കാഴ്ച ദൃശ്യമാവുകയുള്ളൂവെന്ന് വാനനിരീക്ഷകനും മലപ്പുറം അമേച്ചര്‍ ആസ്‌ട്രോണമേഴ്‌സ് സൊസൈറ്റിയുടെ വൈസ് ചെയര്‍മാനുമായ ഉണ്ണികൃഷ്ണന്‍ മംഗലശ്ശേരി പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!