Sunday, April 19, 2026

ജോർജിയയിൽ കാർ അപകടത്തിൽപ്പെട്ട അമേയക്കായി ഗോ ഫണ്ട് സമാഹരണം ആരംഭിച്ചു

അമേരിക്കയിലെ ജോർജിയയിൽ കാർ അപകടത്തിൽപ്പെട്ട അമേയക്കായി (ആമി) ഗോ ഫണ്ട് സമാഹരണം ആരംഭിച്ചു. ജോർജിയയിൽ നഴ്സുമാരായ മലയാളി ദമ്പതികളുടെ മകളായ അമേയയാണ് കാർ അപകടത്തിൽപ്പെട്ട് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്നത്. ഏപ്രിൽ 3 വെള്ളിയാഴ്ച ഡേ കെയറിൽ നിന്നും മകളെ കൂട്ടി അമ്മ അനിത മടങ്ങിവരുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ പരുക്കേറ്റ അനിത സുഖം പ്രാപിച്ചുവെങ്കിലും മകൾക്ക് നട്ടെല്ലിനും നാഡീവ്യൂഹത്തിനും സാരമായ പരുക്കേറ്റിട്ടുണ്ട്.

അമേയയുടെ നട്ടെല്ലിനേറ്റ ക്ഷതം അതീവ ഗുരുതരമാണെന്നും നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വാസമെടുക്കുന്നതെന്നും ഡോക്ടർമാർ അറിയിച്ചു. നഴ്സുമാരായ മാതാപിതാക്കൾ ഇരുവരും ജോലിക്ക് പോകാനാവാതെ ആശുപത്രിയിൽ കുട്ടിക്കൊപ്പമാണ്. വരുമാനം പൂർണ്ണമായും നിലച്ചതോടെ ഈ പ്രവാസി കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധിയെയാണ് നേരിടുന്നത്.കുട്ടിയുടെ ചികിത്സാ ചിലവുകൾക്കും ദൈനംദിന ആവശ്യങ്ങൾക്കുമായി വലിയ തുക കണ്ടെത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്നാണ് ഗോഫണ്ട്മീ (GoFundMe) വഴി ധനസമാഹരണം ആരംഭിച്ചത്.

ഗോ ഫണ്ട് ലിങ്ക്: https://gofund.me/f94230207

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!