Thursday, April 23, 2026

തൃശൂര്‍ പൂരത്തിന് വെടിക്കെട്ടില്ല, കുടമാറ്റം ലളിതമായി നടക്കും; ഉന്നതതല യോഗത്തില്‍ ധാരണ

തൃശ്ശൂര്‍: തൃശൂര്‍ പൂരത്തിന് വെടിക്കെട്ടില്ല. പൂരം വെടിക്കെട്ടില്ലാതെ നടത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിമാരുടെയും ദേവസ്വം പ്രതിനിധികളുടെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഈ നിര്‍ണ്ണായക തീരുമാനം. ഇത്തവണ പൂരത്തിന് വെടിക്കെട്ട് പൂര്‍ണ്ണമായും ഒഴിവാക്കും, പകരം കതിനകള്‍ മാത്രമായിരിക്കും ഉപയോഗിക്കുക.

ആഘോഷങ്ങള്‍ ആചാരപരമായ ചടങ്ങുകളില്‍ മാത്രമായി പരിമിതപ്പെടുത്തും. പൂരത്തിന്റെ പ്രധാന ആകര്‍ഷണമായ കുടമാറ്റം പ്രതീകാത്മകമായും ലളിതമായ രീതിയിലുമാണ് നടത്തുക. കുടകളുടെ സെറ്റുകളുടെ എണ്ണത്തില്‍ ഇത്തവണ കുറവുണ്ടാകും. എന്നാല്‍ ഇലഞ്ഞിത്തറ മേളം ഉള്‍പ്പെടെയുള്ള വാദ്യമേളങ്ങളും മറ്റ് ചടങ്ങുകളും മാറ്റമില്ലാതെ പതിവുപോലെ നടക്കും.

വെടിക്കെട്ട് അപകടത്തെത്തുടര്‍ന്ന് പൂരത്തിലെ ചടങ്ങുകള്‍ വെട്ടിക്കുറയ്ക്കുന്നതിനെതിരെ നേരത്തെ ദേവസ്വങ്ങള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ സുരക്ഷാ മുന്‍കരുതലുകള്‍ കണക്കിലെടുത്ത് വെടിക്കെട്ട് ഒഴിവാക്കി പൂരം ആചാരമായി നിലനിര്‍ത്താന്‍ ദേവസ്വങ്ങള്‍ സമ്മതിക്കുകയായിരുന്നു. മറ്റ് ജില്ലകളില്‍ നിന്നടക്കം എത്തുന്ന പൂരപ്രേമികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ ഈ കര്‍ശന നിലപാട് സ്വീകരിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!