Friday, April 24, 2026

കുതിച്ചുയർന്ന്‌ കാനഡ ടൂറിസം; 2026 റെക്കോർഡ് വർഷമാകുമെന്ന് റിപ്പോർട്ട്

ഓട്ടവ: കാനഡയുടെ സമ്പദ്‌വ്യവസ്ഥാ വളർച്ചാ നിരക്കിനേക്കാൾ വേഗത്തിൽ ടൂറിസം മേഖല മുന്നേറുന്നതായി ഡെസ്റ്റിനേഷൻ കാനഡ അറിയിച്ചു. 2026-ൽ രാജ്യം ടൂറിസം രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കുമെന്നും ആഗോള ടൂറിസം വിപണിയിൽ വലിയൊരു പങ്ക് കാനഡ സ്വന്തമാക്കുമെന്നുമുള്ള റിപ്പോർട്ടാണ്‌ പുറത്തുവിട്ടത്‌. 2025-നെ അപേക്ഷിച്ച് ടൂറിസം മേഖലയിൽ നിന്നുള്ള വരുമാനത്തിൽ 6 ശതമാനം വർധനയാണ്‌ ഈ വർഷം പ്രതീക്ഷിക്കുന്നത്‌. ഇത് ഏകദേശം 140.9 ബില്യൺ ഡോളറിൽ എത്തുമെന്നാണ് കണക്കാക്കുന്നത്. 2035-ഓടെ ടൂറിസം വരുമാനം 216.3 ബില്യൺ ഡോളറായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 2024-ലെ വരുമാനത്തേക്കാൾ 67 ശതമാനം കൂടുതലാണ്.
കാനഡയിലെ പത്തിൽ ഒന്ന് എന്ന കണക്കിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ടൂറിസം മേഖലയാണ്. കഴിഞ്ഞ വർഷം മാത്രം മുനിസിപ്പൽ, പ്രൊവിൻഷ്യൽ, ഫെഡറൽ നികുതിയിനത്തിൽ 32.7 ബില്യൺ ഡോളറാണ് ഈ മേഖല നൽകിയത്.കാനഡയിലുള്ളവർ വിദേശയാത്രകൾക്ക് പകരം സ്വന്തം രാജ്യത്തിനുള്ളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തിരഞ്ഞെടുക്കുന്നത് ഈ വളർച്ചയ്ക്ക് പ്രധാന കാരണമാണെന്നും റിപ്പോർട്ട്‌ വിലയിരുത്തുന്നു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കനേഡിയൻ നിവാസികൾ അമേരിക്കയിലേക്ക് നടത്തുന്ന യാത്രകളിൽ 12.5 ശതമാനം കുറവുണ്ടായതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ ഫെബ്രുവരിയിലെ കണക്കുകൾ വ്യക്തമാക്കുന്നു. തുടർച്ചയായ 14-ാം മാസമാണ് ഈ കുറവ് രേഖപ്പെടുത്തുന്നത്. അതേസമയം, അമേരിക്കയിൽ നിന്ന് കാനഡയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ 5.9 ശതമാനവും മറ്റു രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തിൽ 7.5 ശതമാനവും വർധനയുണ്ടായി. രാജ്യാന്തര വിനോദസഞ്ചാര വിപണിയിലെ 2.1 ട്രില്യൺ ഡോളറിന്റെ നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണെന്നും റിപ്പോർട്ട്‌ പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!