കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ വടക്കൻ അതിർത്തി പോസ്റ്റുകൾക്ക് നേരെ ഇറാഖിൽ നിന്ന് ഇരട്ട ഡ്രോൺ ആക്രമണം ഉണ്ടായതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. വെള്ളിയാഴ്ച പുലർച്ചെയോടെയാണ് അതിർത്തിയിലെ രണ്ട് സുരക്ഷാ പോസ്റ്റുകളെ ലക്ഷ്യ മാക്കി സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകൾ എത്തിയത്. ഇറാഖ് അതിർത്തിയിൽ നിന്ന് വിക്ഷേപിച്ച രണ്ട് ഡ്രോണുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. അതിനൂതനമായ ‘ഫൈബർ ഒപ്റ്റിക് വയർ ഗൈഡഡ്’ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇവ നിയന്ത്രി ച്ചിരുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിൽ അതിർത്തിയിലെ സൈനിക കെട്ടിടങ്ങൾക്കും ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ല. ആക്രമണത്തിന് തൊട്ടുപിന്നാലെ കുവൈറ്റ് സൈന്യം ശക്തമായ തിരിച്ചടി നൽകുകയും അതിർത്തി മേഖലകളിൽ സുരക്ഷ കർശനമാക്കുകയും ചെയ്തു. രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയ റ്റങ്ങളെ വച്ചുപൊറുപ്പിക്കില്ലെന്ന് അധികൃതർ അറിയിച്ചു. പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, മേഖലയിലെ സമാ ധാനം തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ ആക്രമണമെന്ന് വിലയിരുത്തപ്പെടുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും, ഇറാഖ് അതിർത്തി കടന്നെത്തിയ ഡ്രോണുകളെ അതീവ ഗൗരവത്തോടെയാണ് കുവൈറ്റ് ഭരണകൂടം കാണുന്നത്. രാജ്യത്തിന്റെ സുരക്ഷയെ വെല്ലുവിളിച്ച ഈ നീക്കത്തെ ‘ക്രിമിനൽ ആക്രമണം’ എന്നാണ് കുവൈത്ത് പ്രതിരോധ മന്ത്രാലയം വിശേഷിപ്പിച്ചത്. സംഭവത്തെ ത്തുടർന്ന് വടക്കൻ മേഖലയിൽ സുരക്ഷാ നടപടികൾ ശക്തമാക്കിയതായും സ്ഥിതി ഗതികൾ നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി. മേഖലയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
