തിരുവനന്തപുരം: സംസ്ഥാനത്തെ ആകാംഷയോടെ കാത്തിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വോട്ടെണ്ണല്‍ ആരംഭിച്ചു. കളമശ്ശേരിയില്‍ സ്‌ട്രോങ്ങ് റൂമിന്റെ താക്കോല്‍ കാണാനില്ല.പൂട്ട് പൊളിക്കാന്‍ നിര്‍ദേശം നല്‍കി.
കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലാണ് സ്‌ട്രോങ്ങ് റൂമുകള്‍ തുറന്നത്. വയനാട് സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ സെന്റ് മേരീസ് കോളേജിലെ സ്‌ട്രോങ്ങ് റൂം റിട്ടേണിംഗ് ഓഫീസര്‍, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് തുറന്നത്. രാവിലെ എട്ട് മണിയോടെ തന്നെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. ഇതിനുശേഷമായിരിക്കും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണുക.

ഏപ്രില്‍ 9-ന് നടന്ന വോട്ടെടുപ്പില്‍ 78.27 ശതമാനം പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളില്‍ നടന്ന പോരാട്ടത്തില്‍ 883 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. എക്‌സിറ്റ് പോളുകള്‍ യുഡിഎഫിന് അനുകൂലമായ പ്രവചനങ്ങള്‍ നടത്തുമ്പോഴും, ജനവിധി തങ്ങള്‍ക്കൊപ്പമാകുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. കനത്ത പോളിങ് നടന്ന സാഹചര്യത്തില്‍ കേരളം ആര് ഭരിക്കുമെന്ന ആകാംഷയുടെ അന്ത്യം കുറിക്കാനുള്ള വോട്ടെണ്ണല്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
