Monday, May 4, 2026

ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നില്‍; യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുല്‍ റഷീദിന് 733 വോട്ടിന് ലീഡ്

കണ്ണൂര്‍: കേരള രാഷ്ട്രീയത്തെ അമ്പരപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടം മണ്ഡലത്തില്‍ വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ പിന്നിലായി. ആദ്യ റൗണ്ട് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.പി. അബ്ദുല്‍ റഷീദ് 733 വോട്ടുകള്‍ക്ക് മുഖ്യമന്ത്രിയെക്കാള്‍ മുന്നിലാണ്. എല്‍ഡിഎഫിന് ശക്തമായ സ്വാധീനമുള്ള ചെമ്പിലോട് പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോഴാണ് ഈ അപ്രതീക്ഷിത മുന്നേറ്റം ഉണ്ടായത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പിണറായി വിജയന്‍ വലിയ ഭൂരിപക്ഷം നേടിയിരുന്ന മേഖലകളില്‍ ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥി ലീഡ് പിടിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. 2016-ല്‍ 87,329 വോട്ടുകള്‍ നേടിയ പിണറായി വിജയന്‍, 2021-ല്‍ അത് 95,522 ആയി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇത്തവണ യുവരക്തമായ വി.പി. അബ്ദുല്‍ റഷീദിനെ ഇറക്കിയുള്ള കോണ്‍ഗ്രസ് തന്ത്രം ആദ്യഘട്ടത്തില്‍ ഫലം കാണുന്നതായാണ് സൂചന.

കഴിഞ്ഞ രണ്ട് വട്ടവും മമ്പറം ദിവാകരനും സി. രഘുനാഥുമായിരുന്നു ധര്‍മ്മടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. ബിജെപിക്കായി കെ. രഞ്ജിത്താണ് ഇത്തവണ പോരാട്ടരംഗത്തുള്ളത്. വോട്ടെണ്ണല്‍ അടുത്ത ഘട്ടങ്ങളിലേക്ക് കടക്കുമ്പോള്‍ മുഖ്യമന്ത്രി ലീഡ് തിരിച്ചുപിടിക്കുമോ അതോ അട്ടിമറി സംഭവിക്കുമോ എന്ന ആകാംഷയിലാണ് കേരളം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!