Monday, May 4, 2026

ഐപിഎല്ലില്‍ കളിക്കാര്‍ക്കൊപ്പം ഇനി ഗേള്‍ഫ്രണ്ട്‌സ് വേണ്ട, നിലപാട് കടുപ്പിക്കാന്‍ ബിസിസിഐ

മുംബൈ: ഐപിഎല്ലില്‍ താരങ്ങളുടെ അച്ചടക്കവും വ്യക്തിജീവിതവും സംബന്ധിച്ച് പുതിയ കര്‍ശന നിയന്ത്രണങ്ങളുമായി ബിസിസിഐ രംഗത്ത്. ഐപിഎല്‍ സീസണില്‍ താരങ്ങള്‍ തങ്ങളുടെ പങ്കാളികളുമായി (ഗേള്‍ഫ്രണ്ട്സ്) പരസ്യമായി പ്രത്യക്ഷപ്പെടുന്നതും ടീം ബസുകളിലും ഹോട്ടലുകളിലും ഒപ്പം താമസിപ്പിക്കുന്നതും വര്‍ധിച്ച സാഹചര്യത്തിലാണ് ‘ഗേള്‍ഫ്രണ്ട് കള്‍ച്ചര്‍’ നിയന്ത്രിക്കാന്‍ ബോര്‍ഡ് ഒരുങ്ങുന്നത്. കളിയിലെ വിശ്വാസ്യത നിലനിര്‍ത്താനും അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാനുമാണ് ഈ നീക്കമെന്ന് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

താരങ്ങളുടെ പങ്കാളികളില്‍ പലരും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരായതിനാല്‍, ടീമിനുള്ളിലെ രഹസ്യ വിവരങ്ങള്‍ ഇവരിലൂടെ പുറത്തുപോകുന്നത് കളിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചില താരങ്ങളുടെ സുഹൃത്തുക്കള്‍ മുന്‍പ് ബെറ്റിംഗ് ആപ്പുകളെ പ്രമോട്ട് ചെയ്തത് ലീഗിന്റെ പ്രതിച്ഛായയെ ബാധിച്ചതായും ബിസിസിഐ നിരീക്ഷിച്ചു. അനുമതിയില്ലാതെ ടീം ഹോട്ടലുകളില്‍ താമസിക്കുന്നതും യാത്രകളില്‍ താരങ്ങള്‍ക്കൊപ്പം കൂടുന്നതും അന്വേഷിക്കാനാണ് ബിസിസിഐയുടെ തീരുമാനം.

നിലവില്‍ താരങ്ങളുടെ ഭാര്യമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടെ യാത്ര ചെയ്യാനും താമസിക്കാനും അനുമതിയുള്ളത്. എന്നാല്‍ ചില താരങ്ങള്‍ തങ്ങളുടെ പങ്കാളികളെ ‘ഒഫീഷ്യല്‍ പാര്‍ട്ണര്‍’ എന്ന് പരിചയപ്പെടുത്തി ഒപ്പം താമസിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഹാര്‍ദിക് പാണ്ഡ്യ, യശസ്വി ജയ്സ്വാള്‍, ഇഷാന്‍ കിഷന്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ ഈ സീസണില്‍ തങ്ങളുടെ സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്തത് വാര്‍ത്തയായിരുന്നു.

ഫ്രാഞ്ചൈസികള്‍ സ്വകാര്യ ഉടമസ്ഥതയിലുള്ളതാണെങ്കിലും, എല്ലാ ടീമുകള്‍ക്കും ബാധകമായ കേന്ദ്രീകൃത നിയമം നടപ്പിലാക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇന്ത്യന്‍ ടീമിന്റെ വിദേശ പര്യടനങ്ങള്‍ക്കും ബാധകമാക്കിയേക്കും. അടുത്ത ബോര്‍ഡ് യോഗത്തില്‍ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!