കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വോട്ടെണ്ണല്‍ തുടങ്ങി മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫിന് വമ്പന്‍ മുന്നേറ്റം. പിണറായി വിജയന് ഉള്‍പ്പെടെയുള്ള മന്ത്രിസഭയിലെ ഭൂരിഭാഗം പേരും പിന്നിലായതാണ് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചിരിക്കുന്നത്. എല്‍ഡിഎഫിന്റെ ഉരുക്കുകോട്ടകളില്‍ പോലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വ്യക്തമായ ലീഡ് ഉയര്‍ത്തുന്ന കാഴ്ചയാണ് കാണുന്നത്.
യുഡിഎഫ് നിലവില്‍ 95 സീറ്റിന് മുകളില്‍ ലീഡ് നിലനിര്‍ത്തുകയാണ്. യുഡിഎഫ് പ്രമുഖരെല്ലാം ലീഡ് ചെയ്യുമ്പോള്‍ മന്ത്രിമാരായ റോഷി അഗസ്റ്റിന്, വി എന്‍ വാസവന്, വി ശിവന്‍കുട്ടി, വീണ ജോര്‍ജ്, ഗണേഷ് കുമാര്‍, ആര് ബിന്ദു, പി രാജീവ്, ഒ ആര് കേളു, അബ്ദുറഹിമാന്, എം ബി രാജേഷ്, ജെ ചിഞ്ചുറാണി, എ കെ ശശീന്ദ്രന്, പി പ്രസാദ് എന്നിവര്‍ പിന്നിലാണ്. ഇടതുകോട്ടയായ ധര്‍മ്മടത്തെ ഈ പിന്നോക്കാവസ്ഥ എല്‍ഡിഎഫ് ക്യാമ്പുകളെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

മന്ത്രിമാരില്‍ ബേപ്പൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന പി.എ. മുഹമ്മദ് റിയാസ് മാത്രമാണ് നിലവില്‍ ലീഡ് നിലനിര്‍ത്തുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറവൂരില്‍ മികച്ച ലീഡുമായി മുന്നേറുകയാണ്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ നേരിട്ട ചെറിയ പിന്നോക്കാവസ്ഥ പരിഹരിച്ച് അദ്ദേഹം നില മെച്ചപ്പെടുത്തി. യുഡിഎഫിന്റെ എല്ലാ പ്രമുഖ നേതാക്കളും വലിയ ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നതായാണ് സൂചനകള്‍.
