Tuesday, May 12, 2026

സ്‌കൂളുകളിൽ ആൺകുട്ടികളെ പിന്നിലാക്കി പെൺകുട്ടികൾ; അവഗണന കാരണമെന്ന്‌ കെബെക്കിൽ നിന്നുള്ള പഠനറിപ്പോർട്ട്‌

കെബെക്ക്‌ സിറ്റി: സ്‌കൂളുകളിൽ ആൺകുട്ടികൾ പെൺകുട്ടികളേക്കാൾ പിന്നി ലാകുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ അവർക്ക്‌ എന്തു സംഭവിക്കുന്നുവെന്ന്‌ ചൂണ്ടിക്കാട്ടുന്ന പഠനറിപ്പോർട്ട്‌ ചർച്ചയാകുന്നു. കെബെക്കിൽ നിന്നുള്ള പഠന റിപ്പോർട്ട് പ്രകാരം, നിലവിലെ സ്കൂൾ സംവിധാനങ്ങൾ ആൺകുട്ടികൾക്ക് തിരിച്ചടിയാകുന്നുവെന്നും അവർ വ്യവസ്ഥാ പിതമായി അവഗണിക്കപ്പെടുന്നു എന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഹൈസ്കൂൾ തലത്തിൽ ആൺകുട്ടികളുടെ കൊഴിഞ്ഞുപോക്ക് നിരക്ക് 27.1 ശതമാനമാണ്. പെൺകുട്ടികളിൽ ഇത് 19.9 ശതമാനം മാത്രമാണ്. ഭാഷാപരമായ നൈപുണ്യ പരീക്ഷകളിൽ (ഉദാഹരണത്തിന് ഫ്രഞ്ച്) പെൺകുട്ടികളേക്കാൾ 10 ശതമാനത്തോളം കുറവ് വിജയം മാത്രമാണ് ആൺകുട്ടി കൾ നേടുന്നത്. ആൺകുട്ടികളിൽ പഠന വൈകല്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന തോത് പെൺകുട്ടികളേക്കാൾ കൂടുതലാണ് (8.1%). കാനഡയിലെ സർവകലാശാലകളിൽ ബിരുദം നേടുന്നവരിൽ ഭൂരിഭാഗവും പെൺകുട്ടികളാണ്. ഏകദേശം 44.5% പുരുഷന്മാരും 55.5% സ്ത്രീകളുമാണ് ഉന്നത വിദ്യാഭ്യാസ രംഗത്തുള്ളത്. പരമ്പരാഗത സ്കൂൾ രീതികൾ ആൺകുട്ടികളുടെ സ്വാഭാവികമായ പ്രകൃതത്തിന് അനുയോജ്യമല്ല എന്നതാണ് വിദഗ്ധർ പറയുന്ന പ്രധാന കാരണം.

മണിക്കൂറുകളോളം ഒരിടത്ത് അടങ്ങിയിരുന്ന് വർക്ക്ഷീറ്റുകൾ ചെയ്യുന്ന രീതി ആൺകുട്ടികൾക്ക് മടുപ്പുണ്ടാക്കുന്നു. അവർക്ക് കൂടുതൽ കായിക അധ്വാനവും ഊർജ്ജസ്വലമായ പ്രവർത്തനങ്ങളും ആവശ്യമാണ്. പുരുഷ അധ്യാപകരുടെ എണ്ണം കുറയുന്നത് ആൺകുട്ടികളുടെ പഠനത്തോടുള്ള താല്പര്യത്തെ ബാധിക്കുന്നതായും ചിലർ നിരീക്ഷിക്കുന്നു. ആൺകുട്ടികളിൽ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (ADHD) കണ്ടെത്തുന്നത് പെൺകുട്ടികളേക്കാൾ ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ട്. ഇത് അവരെ ‘പ്രശ്നക്കാർ’ എന്ന ലേബലിൽ ഒതുക്കാൻ കാരണമാകുന്നതായും പഠനത്തിൽ നിരീക്ഷിക്കുന്നു. സ്കൂളുകളിൽ നേരിടുന്ന പരാജയം ആൺകുട്ടികളുടെ മാനസികാരോഗ്യത്തെയും ഭാവിയിലെ തൊഴിൽ സാധ്യതകളെയും ബാധിക്കുന്നു. പഠനത്തിൽ പിന്നിലാകുന്ന ആൺകുട്ടികൾ ഇന്റർനെറ്റിലെ വഴിതെറ്റിക്കുന്ന ഗ്രൂപ്പുകളിൽ ആശ്വാസം കണ്ടെത്തുന്നത് സാമൂഹികമായ വലിയ വിപത്തായി മാറുമെന്ന് വിദ്യാഭ്യാസ വിദഗ്ധനായ മാത്യു മോറിസ് മുന്നറിയിപ്പ് നൽകി. ആൺകുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നത് പെൺകുട്ടികളെ പിന്നിലാക്കാനല്ല, മറിച്ച് എല്ലാവർക്കും തുല്യ അവസരം നൽകാനാണെന്ന് സാമ്പത്തിക വിദഗ്ധയായ കാതറിൻ ഹാക്ക് പറയുന്നു. കൂടുതൽ കായിക വിനോദങ്ങൾ ഉൾപ്പെടുത്തുക, പഠന രീതികളിൽ മാറ്റം വരുത്തുക തുടങ്ങിയ നിർദ്ദേശങ്ങളാണ് വിദഗ്ധർ മുന്നോട്ടുവയ്‌ക്കുന്നത്‌.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!