സെൻ്റ് ജോൺസ്: ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന്റെ (NLPNP) പുതിയ ഡ്രോ ഫലം പുറത്തുവിട്ടു. 2026 മെയ് 11-ന് നടന്ന ഡ്രോയിൽ ആകെ 186 ഉദ്യോഗാർത്ഥികൾക്കാണ് സ്ഥിരതാമസത്തിന് (PR) അപേക്ഷിക്കാനുള്ള ക്ഷണം (ITA) ലഭിച്ചത്. ഇതിൽ എൻഎൽപിഎൻപി (NLPNP) വഴി 168 പേർക്കും അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാം (AIP) വഴി 18 പേർക്കും അവസരങ്ങൾ ലഭിച്ചു.

എക്സ്പ്രസ് എൻട്രി ഉൾപ്പെടെയുള്ള കുടിയേറ്റ രീതികളിൽ ഉയർന്ന സിആർഎസ് (CRS) സ്കോർ ലഭിക്കാത്തവർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് പിഎൻപി, എഐപി ഇൻവിറ്റേഷൻ. പ്രവിശ്യയിലെ പ്രാദേശിക തൊഴിൽ വിപണിയിലെ ആവശ്യങ്ങൾക്കായാണ് ഉദ്യോഗാർത്ഥികൾക്ക് അവസരം നൽകുന്നത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലുകൾ കൃത്യമായി സമർപ്പിക്കാൻ വിദഗ്ധരുടെ സഹായം തേടാം.
