Thursday, May 14, 2026

“മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ പൂര്‍ണ സന്തോഷവനാണ്”: കെസി വേണുഗോപാല്‍

ഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതില്‍ താന്‍ പൂര്‍ണ്ണ സന്തോഷവാനാണെന്ന് എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു. അതേസമയം, ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താമെന്ന് വി.ഡി. സതീശന്‍ അറിയിച്ചു.

പ്രഖ്യാപനം വന്നതോടെ തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തിന് മുന്നിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം ആരംഭിച്ചു. എംഎല്‍എമാരും പ്രമുഖ നേതാക്കളും ഇന്ദിരാഭവനിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കേരളം കേള്‍ക്കാന്‍ ആഗ്രഹിച്ച പ്രഖ്യാപനമാണ് ഉണ്ടായതെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ജനഹിതം മാനിച്ചുകൊണ്ടുള്ള ഈ തീരുമാനം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭൂതപൂര്‍വ്വമായ ജനകീയതയുടെ തേരിലേറിയാണ് വി.ഡി. സതീശന്‍ കേരള ഭരണത്തിന്റെ തലപ്പത്തേക്ക് വരുന്നതെന്നും ഇത് ഒരു പാര്‍ട്ടിയുടെ മാത്രം വിജയമല്ലെന്നും വി.ടി. ബല്‍റാം തന്റെ കുറിപ്പില്‍ വ്യക്തമാക്കി. ജനങ്ങളുടെ മുഖ്യമന്ത്രിയായാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നതെന്നും ഇനി ഒറ്റക്കെട്ടായി മുന്നോട്ട് പോകാനുള്ള സമയമാണെന്നും അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു. ഹൈക്കമാന്‍ഡ് തീരുമാനം പുറത്തുവന്നതോടെ യുഡിഎഫ് കേന്ദ്രങ്ങളില്‍ വലിയ ആവേശമാണ് പ്രകടമാകുന്നത്. സത്യപ്രതിജ്ഞ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!